ഈ മാസം 21 മുതൽ അഞ്ചു ദിവസം ബാങ്കുകൾ അടഞ്ഞുകിടന്നേക്കും
ഈ മാസം 21 മുതൽ അഞ്ചു ദിവസം ബാങ്കുകൾ അടഞ്ഞുകിടന്നേക്കും
Tuesday, December 18, 2018 1:07 AM IST
മും​ബൈ: ഈ ​മാ​സം 21 മു​ത​ൽ അ​ഞ്ചു ദി​വ​സം രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ അ​ട​ഞ്ഞു​കി​ടക്കാൻ സാധ്യത. അ​വ​ധി ദി​വ​സ​ങ്ങ​ളും തൊ​ഴി​ലാ​ളി സ​മ​ര​വും ഒ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് കൂ​ട്ട അ​വ​ധി​ക്കു വ​ഴി​തെ​ളി​ഞ്ഞ​ത്. ഡി​സം​ബ​ർ 21(വെ​ള്ളി) ന് ​രാ​ജ്യ​മൊ​ട്ടു​ക്ക് പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് ര​ണ്ടു തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

10 ല​ക്ഷം ബാ​ങ്ക് ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. 22 നാ​ലാം ശ​നി​യാ​യ​തി​നാ​ൽ ബാ​ങ്കു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കി​ല്ല. 23 ഞാ​യ​റാ​ണ്. 25 ക്രി​സ്മ​സ് ദി​ന​മാ​യ​തി​നാ​ൽ ബാ​ങ്കു​ക​ൾ അ​വ​ധി​യാ​ണ്. 26(ബു​ധ​ൻ) നും ​തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ സ​മ​രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ടെ 24 (തി​ങ്ക​ൾ) മാ​ത്ര​മാ​ണ് പ്ര​വൃ​ത്തി​ദി​ന​മാ​യി വ​രു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന നി​ർ​ണ​യ​ത്തി​നെ​തി​രേ​യാ​ണ് ആ​ദ്യ പ​ണി​മു​ട​ക്ക്. ര​ണ്ടാം പ​ണി​മു​ട​ക്കാ​ക​ട്ടെ, ബ​റോ​ഡ, ദേ​ന, വി​ജ​യ ബാ​ങ്കു​ക​ൾ ല​യി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ​യും. ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ലാ​ണ് കേ​ന്ദ്രം ബാ​ങ്ക് ല​യ​ന​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.