പ്രവാസി ഭാരതീയ ദിവസ് വാരാണസിയിൽ
പ്രവാസി ഭാരതീയ ദിവസ് വാരാണസിയിൽ
Saturday, January 12, 2019 12:45 AM IST
ന്യൂ​ഡ​ൽ​ഹി: പ​തി​ന​ഞ്ചാ​മ​ത് പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് (പിബിസി) സ​മ്മേ​ള​നം വാ​രാ​ണ​സി​യി​ൽ 21ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യും. ത്രി​ദി​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങി​ൽ രാഷ്‌ട്രപതി രാം​നാ​ഥ് കോ​വി​ന്ദ് പ്ര​വാ​സി സ​മ്മാ​ൻ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ. സിം​ഗ് അ​റി​യി​ച്ചു.

മൗ​റീ​ഷ്യ​സ് പ്ര​ധാ​ന​മ​ന്ത്രി പ്ര​വി​ന്ദ് ജ​ഗ​ന്നാ​ഥ് മു​ഖ്യാ​ഥി​യാ​യി​രി​ക്കും. ഏ​റ്റ​വും പ്ര​ധാ​ന പ്ര​വാ​സി​യാ​യ മ​ഹാ​ത്മാ​ഗാ​ന്ധി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നു ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ​തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ജ​നു​വ​രി എ​ഴു മു​ത​ൽ ഒ​ന്പ​തു വ​രെ പ​തി​വാ​യി ന​ട​ത്തി​യി​രു​ന്ന പി​ബി​ഡി സ​മ്മേ​ള​നം ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് 21ലേ​ക്ക് നീ​ട്ടി​യ​ത്. സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ മു​ഴു​വ​ൻ പ്ര​യാഗ് രാജി​ൽ (പ​ഴ​യ അ​ല​ാഹാ​ബാ​ദ്) എ​ത്തി​ച്ചു കും​ഭ​മേ​ള​യിൽ പങ്കെ ടുപ്പിക്കാനും 26ന് ​ഡ​ൽ​ഹി​യി​ൽ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് കാണി ക്കാനും സം​വി​ധാ​നം ചെ​ യ്തി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. 24ന് ​പ്ര​തി​നി​ധി​ക​ളെ പ്ര​യാഗ്‌രാജിൽ എ​ത്തി​ക്കും. ഗം​ഗാ​ന​ദി​യി​ൽ കു​ളി​ക്കാ​ൻ സൗ​ക​ര്യം ഉ​ണ്ടാ​കും. രാ​ത്രി​ ഡ​ൽ​ഹി​യി​ലേ​ക്കു പ്ര​ത്യേ​ക പ്ര​വാ​സി ഭാ​ര​തി ട്രെ​യി​നിൽ കൊണ്ടുപോകും .


വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്, യു​പി ഗ​വ​ർ​ണ​ർ റാം​നാ​യി​ക്, മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, മ​ന്ത്രി​മാ​രാ​യ രാ​ജ്യ​വ​ർ​ധ​ൻ സിം​ഗ് റാ​ത്തോ​ഡ്, ചേ​ത​ൻ ചൗ​ഹാ​ൻ, നോ​ർ​വെ​യി​ലെ എം​പി ഹി​മാംഷു ഗു​ലാ​ത്തി, ന്യൂ​സില​ൻ​ഡി​ലെ എം​പി ക​ൻ​വ​ൽ​ജി​ത് സിം​ഗ് ബ​ക്ഷി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.