നിക്കോബാർ ദ്വീപിൽ ഭൂചലനം
Thursday, January 17, 2019 11:19 PM IST
പോ​​​​ർ​​​​ട്ട് ബ്ലെ​​​​യ​​​​ർ: ആ​​​​ന്‍റ​​​​മാ​​​​ൻ നി​​​​ക്കോ​​​​ബാ​​​​ർ ദ്വീ​​​​പി​​​​ൽ റി​​​​ക്ട​​​​ർ സ്കെ​​​​യി​​​​ലി​​​​ൽ ആ​​​​റ് തീ​​​​വ്ര​​​​ത രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഭൂ​​​​ച​​​​ല​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യി നാ​​​​ഷ​​​​ണ​​​​ൽ സെ​​​​ന്‍റ​​​​ർ ഫോ​​​​ർ സീ​​​​സ്മോ​​​​ള​​​​ജി (എ​​​​ൻ​​​​സി​​​​എ​​​​സ്) അ​​​​റി​​​​യി​​​​ച്ചു. നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ല്ല. നി​​​​ക്കോ​​​​ബാ​​​​ർ ദ്വീ​​​​പ് മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 8.43നാ​​​​ണ് ഭൂ​​​​ച​​​​ന​​​​ല​​​​മു​​​​ണ്ടാ​​​​യ​​​​ത്. പ്ര​​​​ദേ​​​​ശ​​​​ത്ത് സു​​​​നാ​​​​മി മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് നാ​​​​ഷ​​​​ണ​​​​ൽ സെ​​​​ന്‍റ​​​​ർ ഫോ​​​​ർ ഓ​​​​ഷ്യ​​​​ൻ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സ​​​​ർ​​​​വീ​​​​സ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.