കോൺഗ്രസുമായി സഖ്യമില്ലെന്ന് ആപ്
Saturday, January 19, 2019 12:47 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഒ​​​രു​​​മാ​​​സ​​​മാ​​​യി തു​​​ട​​​രു​​​ന്ന അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച്, ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി സ​​​ഖ്യം വേ​​​ണ്ടെ​​​ന്ന് ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി തീ​​​രു​​​മാ​​​നം.

ഡ​​​ൽ​​​ഹി, പ​​​ഞ്ചാ​​​ബ്, ഹ​​​രി​​​യാ​​​ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ മു​​​ഴു​​​വ​​​ൻ സീ​​​റ്റു​​​ക​​​ളി​​​ലും ആപ് മ​​​ത്സ​​​രി​​​ക്കുമെന്ന് മു​​​തി​​​ർ​​​ന്ന നേ​​​താ​​​വും ഡ​​​ൽ​​​ഹി ഘ​​​ട​​​കം ക​​​ൺ​​​വീ​​​ന​​​റു​​​മാ​​​യ ഗോ​​​പാ​​​ൽ റാ​​​യി പ​​​റ​​​ഞ്ഞു. ആം ​​​ആ​​​ദ്മി​​​യു​​​മാ​​​യു​​​ള്ള സ​​​ഖ്യ​​​നീ​​​ക്ക​​​ത്തെ പ​​​ഞ്ചാ​​​ബ് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​ഗും ഡ​​​ൽ​​​ഹി കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ ഷീ​​​ല ദീ​​​ക്ഷി​​​തും വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.


രാ​​​ജ്യ​​​താ​​ത്​​​പ​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ച് കോ​​​ൺ​​​ഗ്ര​​​സ് എ​​​ന്ന വി​​​ഷ​​​ം കഴിക്കാൻ ത​​​യാ​​​റാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ അ​​​മ​​​രീ​​​ന്ദ​​​റി​​​ന്‍റെ​​​യും ഷീ​​​ല ദീ​​​ക്ഷി​​​തി​​​ന്‍റ​​​യും പ്ര​​​സം​​​ഗ​​​ത്തി​​​ലൂ​​​ടെ നയം വ്യ​​​ക്ത​​​മാ​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സ​​​മാ​​​ന​​​നി​​​ല​​​പാ​​​ടു​​​ക​​​ളു​​​ള്ള മ​​​റ്റു പാ​​​ർ​​​ട്ടി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ബി​​​ജെ​​​പി​​​യെ ത​​​റ​​​പ​​​റ്റി​​​ക്കു​​​മെ​​​ന്നും ഗോ​​പാ​​ൽ റാ​​യി അവകാശപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.