ഡൽഹി സുരക്ഷാവലയത്തിൽ ; റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യം ഒരുങ്ങി
Tuesday, January 22, 2019 1:59 AM IST
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ത​ല​സ്ഥാ​ന​ത്ത് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഇ​ര​ട്ടി​യാ​ക്കി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സി​റി​ൽ റാം​ഫോ​സ​യാ​ണ് ഇ​ത്ത​വ​ണ മു​ഖ്യാ​തി​ഥി. സു​ര​ക്ഷ​യ്ക്കാ​യി 25,000 സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി പോ​ലീ​സും കേ​ന്ദ്ര സാ​യു​ധ സേ​ന​ക​ളും ഉ​ൾ​പ്പ​ടെ​യാ​ണി​ത്.

സു​പ്ര​ധാ​ന മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ​ല്ലാം പ​രി​ശോ​ധ​ന​ക​ൾ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​ക്കി കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും പ്ര​ധാ​ന മ​ന്ത്രാ​ല​യ​ങ്ങ​ളോ​ടു ചേ​ർ​ന്ന റോ​ഡു​ക​ളി​ലും പ്ര​വേ​ശ​നനി​യ​ന്ത്ര​ണം ഉ​ൾ​പ്പെടെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ന്‍റെ റി​ഹേ​ഴ്സ​ൽ ന​ട​ക്കു​ന്ന രാ​ജ്പ​ഥി​ലും പ​രി​സ​ര​ങ്ങ​ളി​ലും രാ​വി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ട്. ഡ​ൽ​ഹി​യി​ലെ തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.


പ​രേ​ഡ് ന​ട​ക്കു​ന്ന വേ​ദി​ക്ക​രു​കി​ൽ മു​ഖംതി​രി​ച്ച​റി​യ​ൽ കാ​മ​റ​ക​ൾ മു​പ്പ​തെ​ണ്ണ​മാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഭീ​ക​രബ​ന്ധ​മു​ള്ള​വ​രെ​യും ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം ഉ​ള്ള​വ​രെ​യും ഇ​ത്ത​ര​ത്തി​ൽ എ​ളു​പ്പം തി​രി​ച്ച​റി​യാ​ൻ ക​ഴി​യും.

രാ​ജ്പ​ഥി​ലേ​ക്കു​ള്ള 30 പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലും കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നാ​ണ് നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. മു​ൻ​കൂ​ട്ടി റി​ക്കാ​ർ​ഡ് ചെ​യ്തു വെ​ച്ചി​ട്ടു​ള്ള കു​റ്റ​വാ​ളി​ക​ളു​ടെ മു​ഖ​വു​മാ​യി എ​ഴു​പ​തു ശ​ത​മാ​നം സാ​ദൃ​ശ്യ​മു​ള്ള ആ​ളു​ക​ളാ​ണ് ക​ട​ന്നു പോ​കു​ന്ന​തെ​ങ്കി​ൽ ഉ​ട​ൻ അ​ലാ​റം മു​ഴ​ങ്ങും. 250 സി​സി ടി​വി കാ​മ​റ​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.