പ​ത്തു രൂ​പ​യ്ക്കു സാ​രി; സ്ത്രീ​ക​ൾ ഇ​ര​ച്ചെ​ത്തി, നിരവധി പേർക്ക് പരിക്ക്
Monday, February 18, 2019 12:53 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: പ​​ത്തു രൂ​​പ​​യ്ക്കു വി​​റ്റ​​ഴി​​ച്ച സാ​​രി വാ​ങ്ങാ​നു​​ള്ള സ്ത്രീ​​ക​​ളു​​ടെ തി​​ര​​ക്ക് വ​​ൻ ദു​​ര​​ന്ത​​ത്തി​​ന​​രി​​കെ എ​​ത്തി​​ച്ചു. ഹൈ​​ദ​​രാ​​ബാ​​ദ് സി​​ദ്ദിപ്പേ​​ട്ടി​​ലെ ഷോ​​പ്പിം​​ഗ് മാ​​ളി​​ലാ​​ണു സം​​ഭ​​വം.

സി​​എം​​ആ​​ർ ഷോ​​പ്പിം​​ഗ് മാ​​ളി​​ലാ​​ണ് പ​​ത്തു രൂ​​പ​​യ്ക്കു സാ​​രി​​വി​​റ്റ​​ഴി​​ച്ച​​ത്. വി​​വ​​ര​​മ​​റി​​ഞ്ഞു സാ​​രി വാ​​ങ്ങാ​​നാ​​യി സ്ത്രീ​​ക​​ളും പെ​​ണ്‍​കു​​ട്ടി​​ക​​ളും വ​​ൻ തോ​​തി​​ൽ മാ​​ളി​​ലേ​​ക്ക് എ​​ത്തി. സാ​​രി തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ എ​​ത്തി​​യ​​വ​​ർ തി​​ര​​ക്കു​​കൂ​​ട്ടി​​യ​​തോ​​ടെ ജ​​ന​​ക്കൂ​​ട്ട​​ത്തെ നി​​യ​​ന്ത്രി​​ക്കാ​​ൻ ഷോ​​പ്പ് ഉ​​ട​​മ​​ക​​ൾ​​ക്കു ക​​ഴി​​യാ​​താ​​യി. സം​​ഭ​​വ​​മ​​റി​​ഞ്ഞ് പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി തി​​ര​​ക്ക് നി​​യ​​ന്ത്രി​​ച്ച​​തോ​​ടെ​​യാ​​ണു വ​​ൻ ദു​​ര​​ന്തം ഒ​​ഴി​​വാ​​യ​​ത്.


തി​​ക്കി​​ലും​​തി​​ര​​ക്കി​​ലും നി​​ര​​വ​​ധി പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റ​​താ​​യാ​​ണു റി​​പ്പോ​​ർ​​ട്ട്. തി​​ര​​ക്കി​​ൽ ത​​ന്‍റെ 6000 രൂ​​പ​​യും അ​​ഞ്ചു പ​​വ​​ന്‍റെ സ്വ​​ർ​​ണ​​മാ​​ല​​യും എ​​ടി​​എം കാ​​ർ​​ഡും ന​​ഷ്ട​​പ്പെ​​ട്ടെ​​ന്ന് സാ​​രി വാ​​ങ്ങാ​​ൻ എ​​ത്തി​​യ സ്ത്രീ​​ക​​ളി​​ൽ ഒ​​രാ​​ൾ പ​​രാ​​തി​​പ്പെ​​ട്ടു. പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.