പ്രമുഖ ഹിന്ദി എഴുത്തുകാരൻ നാംവർ സിംഗ് അന്തരിച്ചു
പ്രമുഖ ഹിന്ദി എഴുത്തുകാരൻ നാംവർ സിംഗ് അന്തരിച്ചു
Thursday, February 21, 2019 12:52 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​മു​​​ഖ ഹി​​​ന്ദി എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ നാം​​​വ​​​ർ സിം​​​ഗ്(92) അ​​​ന്ത​​​രി​​​ച്ചു. ക​​​വി, നി​​​രൂ​​​പ​​​ക​​​ൻ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​​ശ​​​സ്ത​​​നാ​​​യ നാം​​​വ​​​ർ സിം​​​ഗി​​​ന്‍റെ അ​​​ന്ത്യം ഡ​​​ൽ​​​ഹി എ​​​യിം​​​സി​​​ലാ​​​യി​​​രു​​​ന്നു. ഏ​​​റെ നാ​​​ളാ​​​യി രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്നു.

ഛായാ​​​വാ​​​ദ്, ഇ​​​തി​​​ഹാ​​​സ് ഓ​​​ർ ആ​​​ലോ​​​ച​​​ന, ക​​​ഹാ​​​നി ന​​​യി ക​​​ഹാ​​​നി, ദൂ​​​സ​​​രി പ​​​ര​​​ന്പ​​​ര കി ​​​ഖോ​​​ജ് തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണു നാം​​​വ​​​ർ സിം​​​ഗി​​​ന്‍റെ പ്ര​​​മു​​​ഖ ര​​​ച​​​ന​​​ക​​​ൾ. 1926 ജൂ​​​ലൈ 28ന് ​​​വാ​​​ര​​​ണാ​​​സി​​​യി​​​ലെ ജി​​​യാ​​​ൻ​​​പു​​​ർ ഗ്രാ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സിം​​​ഗി​​​ന്‍റെ ജ​​​ന​​​നം. ബ​​​നാ​​​റ​​​സ് ഹി​​​ന്ദു യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​​നി​​​ന്നു ഹി​​​ന്ദി​​​യി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും പി​​​എ​​​ച്ച്ഡി​​​യും നേ​​​ടി​​​യ നാം​​​വ​​​ർ സിം​​​ഗ് ബ​​​നാ​​​റ​​​സ് ഹി​​​ന്ദു യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, ജോ​​​ധ്പു​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്നു. നാം​​​വ​​​ർ സിം​​​ഗി​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദ്, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി, കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​നു​​​ശോ​​​ച​​​നം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.