രാജസ്ഥാൻ ജയിലിൽ പാക് തടവുകാരനെ കല്ലിനിടിച്ചു കൊന്നു
രാജസ്ഥാൻ ജയിലിൽ പാക് തടവുകാരനെ കല്ലിനിടിച്ചു കൊന്നു
Thursday, February 21, 2019 12:52 AM IST
ജ​​​യ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ലെ ജ​​​യ്പു​​​രി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ പൗ​​​ര​​​നാ​​​യ ത​​​ട​​​വു​​​കാ​​​ര​​​നെ സ​​​ഹ​​​ത​​​ട​​​വു​​​കാ​​​ർ ത​​​ല്ലി​​​ക്കൊ​​​ന്നു. പാ​​​ക് പ​​​ഞ്ചാ​​​ബി​​​ലെ സി​​​യാ​​​ൽ​​​കോ​​​ട്ട് സ്വ​​​ദേ​​​ശി ശ​​​ക്‌​​​റു​​​ള്ള (50) ആ​​​ണ് ത​​​ല​​​യി​​​ൽ ക​​​ല്ലു​​​കൊ​​​ണ്ടു​​​ള്ള ഇ​​​ടി​​​യേ​​​റ്റു ​മ​​​രി​​​ച്ച​​​ത്. സ​​​ഹ​​​ത​​​ട​​​വു​​​കാ​​​രു​​​മാ​​​യു​​​ള്ള ​​​പി​​​ടി​​​വ​​​ലി​​​ക്കി​​​ടെ​​​യാ​​​ണു സം​​​ഭ​​​വ​​​മെ​​​ന്നു ജ​​​യി​​​ൽ ഐ​​​ജി രൂ​​​പീ​​​ന്ദ​​​ർ സിം​​​ഗ് അ​​​റി‍യി​​​ച്ചു.

നി​​​യ​​​മവി​​​രു​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടു​​​വെ​​​ന്ന കു​​​റ്റ​​​ത്തി​​​ന് 2011 ലാ​​​ണു പാ​​​ക് പൗ​​​ര​​​നെ ജ​​​യി​​​ലി​​​ലെ പ്ര​​​ത്യേ​​​ക സെ​​​ല്ലി​​​ൽ അ​​​ട​​​ച്ച​​​ത്. ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ​​​യാ​​​ണി​​​യാ​​​ൾ​​​ക്ക്. മ​​​ജി​​​സ്ട്രേ​​​റ്റി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ ജ‍യി​​​ൽ വ​​​ള​​​പ്പിലാണു പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​പ​​​ടി​​​ക​​​ൾ.

ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​യു​​​ള്ള ബ​​​ന്ധം തീ​​​ർ​​​ത്തും​​​ വ​​​ഷ​​​ളാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ത​​​ട​​​വു​​​കാ​​​ര​​​ന്‍റെ ദു​​​രൂ​​​ഹ​​​മ​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.