മിന്നലാക്രമണ ഹീറോ ഹൂഡ കോൺഗ്രസിന്‍റെ സുരക്ഷാ ദൗത്യ സംഘത്തിൽ
മിന്നലാക്രമണ ഹീറോ ഹൂഡ കോൺഗ്രസിന്‍റെ സുരക്ഷാ ദൗത്യ സംഘത്തിൽ
Friday, February 22, 2019 12:29 AM IST
ന്യൂ​​ഡ​​ൽ​​ഹി: മി​​ന്ന​​ലാ​​ക്ര​​മ​​ണ ഹീ​​റോ​​യും ക​​ര​​സേ​​ന​​യു​​ടെ മു​​ൻ നോ​​ർ​​ത്തേ​​ൺ‌ ക​​മാ​​ൻ​​ഡ​​ർ ല​​ഫ്. ജ​​ന​​റ​​ൽ ഡി.​​എ​​സ്. ഹൂ​​ഡ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ദേ​​ശീ​​യ സു​​ര​​ക്ഷ​​യ്ക്കു​​ള്ള ദൗ​​ത്യ സം​​ഘ​​ത്തി​​നു കോ​​ൺ​​ഗ്ര​​സ് രൂ​​പം ന​​ല്കും. 2016 സെ​​പ്റ്റം​​ബ​​റി​​ൽ പാ​​ക് അ​​ധീ​​ന കാ​​ഷ്മീ​​രി​​ൽ ന​​ട​​ത്തി​​യ മി​​ന്ന​​ലാ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ മു​​ഖ്യ ശി​​ല്പി ല​​ഫ്. ജ​​ന​​റ​​ൽ ഡി.​​എ​​സ്. ഹൂ​​ഡ​​യാ​​യി​​രു​​ന്നു. കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ഗാ​​ന്ധി​​യും ഹൂ​​ഡ​​യും കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ഹൂ​​ഡ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ​​മി​​തി വി​​ദ​​ഗ്ധ​​രു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി ദേ​​ശീ​​യ സു​​ര​​ക്ഷ സം​​ബ​​ന്ധി​​ച്ച് മാ​​ർ​​ഗ​​രേ​​ഖ ത​​യാ​​റാ​​ക്കു​​മെ​​ന്നു കോ​​ൺ​​ഗ്ര​​സ് വൃ​​ത്ത​​ങ്ങ​​ൾ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.