റഫാൽ: ഹർജികൾ വേഗത്തിൽ പരിഗണിക്കാമെന്നു സുപ്രീംകോടതി
റഫാൽ: ഹർജികൾ വേഗത്തിൽ പരിഗണിക്കാമെന്നു സുപ്രീംകോടതി
Friday, February 22, 2019 12:29 AM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ വേ​ഗ​ത്തി​ൽ പ​രി​ഗ​ണി​ക്കാ​മെ​ന്നു സു​പ്രീം കോ​ട​തി. കേ​സ് നേ​ര​ത്തേപ​രി​ഗ​ണി​ച്ച ജ​ഡ്ജി​മാ​ർ പ​ല​വി​ധ തി​ര​ക്കു​ക​ളി​ലാ​ണെ​ന്നും അ​തി​ൽ ഇ​പ്പോ​ൾ മാ​റ്റം​വ​രു​ത്തു​ന്ന​തു ബു​ദ്ധി​മു​ട്ടാ​ണെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി പറഞ്ഞു. ഹ​ർ​ജി​ക​ൾ വേ​ഗ​ത്തി​ൽ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഹ​ർ​ജി​ക്കാ​ര​നാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ ആവശ്യപ്പെട്ടു.

എ​ന്നാ​ൽ, ഹ​ർ​ജി​ക​ൾ തു​റ​ന്ന കോ​ട​തി​യി​ൽ വാ​ദം കേ​ൾ​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ കോ​ട​തി ത​യാ​റാ​യി​ല്ല. റ​ഫാ​ൽ ഇ​ട​പാ​ടി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ജി​ഒ ആ​യ കോ​മ​ണ്‍ കോ​സും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ യ​ശ്വ​ന്ത് സി​ൻ​ഹ, അ​രു​ണ്‍ ഷൂ​രി എ​ന്നി​വ​ർ അ​ട​ക്ക​മു​ള്ള​വ​രുമാണു ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ള്ള​ത്.


സു​പ്രീംകോ​ട​തി ഉ​ത്ത​ര​വി​ലെ പി​ഴ​വു​ക​ളും ഉ​ത്ത​ര​വി​നു ശേ​ഷം നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ ന​ൽ​കി​യി​രു​ന്ന​ത്. പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ച ബെ​ഞ്ച് ചേം​ബ​റി​ൽ പ​രി​ശോ​ധി​ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്യു​ക. ഉ​ത്ത​ര​വി​ൽ പി​ഴ​വു​ണ്ടെ​ന്നും രേ​ഖ​ക​ളും തെ​ളി​വു​ക​ളും വേ​ണ്ട​രീ​തി​യി​ൽ പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നും ബോ​ധ്യ​പ്പെ​ട്ടാ​ൽ ഹ​ർ​ജി​ക​ൾ അം​ഗീ​ക​രി​ച്ച് തു​റ​ന്ന കോ​ട​തി​യി​ൽ വാ​ദം കേ​ൾ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.