പാവപ്പെട്ടവന് ഇളവില്ല; 15 കോടീശ്വരന്മാരുടെ വായ്പകൾ എഴുതിത്തള്ളിയെന്നും രാഹുൽ
പാവപ്പെട്ടവന് ഇളവില്ല; 15 കോടീശ്വരന്മാരുടെ വായ്പകൾ എഴുതിത്തള്ളിയെന്നും രാഹുൽ
Sunday, February 24, 2019 12:19 AM IST
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ഭ്യാ​സ, കാ​ർ​ഷി​ക വാ​യ്പ​ക​ളി​ൽ ഇ​ള​വു ന​ൽ​കാ​ത്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, പ​ക്ഷേ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സ​ന്പ​ന്ന​രാ​യ 15 പേ​രു​ടെ അ​തി​ഭീ​മ​മാ​യ വാ​യ്പ​ക​ളാ​ണ് എ​ഴു​തി​ത്ത​ള്ളി​യ​തെ​ന്ന് കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി. എ​ന്നാ​ൽ, കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​മെ​ന്ന കോ​ണ്‍ഗ്ര​സ് വാഗ്ദാനം ത​ട്ടി​പ്പാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി രാ​ജ​സ്ഥാ​നി​ലെ റാ​ലി​യി​ൽ തി​രി​ച്ച​ടി​ച്ചു.

ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ൾ ബാ​ങ്കു​ക​ളി​ൽ നി​ന്നു വി​ദ്യാ​ഭ്യാ​സ വാ​യ്പ എ​ടു​ക്കു​ന്നു​ണ്ട്. ഇ​തി​ൽ എ​ത്ര പേ​രു​ടെ വാ​യ്പ​ക​ളാ​ണ് എ​ഴു​തി​ത്ത​ള്ളി​യ​ത്? രാ​ജ്യ​ത്തെ ഏ​റ്റ​വും സ​ന്പ​ന്ന​രാ​യ 15- 20 പേ​രു​ടെ വ​ൻതുകയ്ക്കുള്ള വാ​യ്പ​ക​ളാ​ണ് പ​ക്ഷേ വേ​ണ്ടെ​ന്നു വ​ച്ച​ത്. എ​ന്തു​കൊ​ണ്ടാ​ണ് 15-20 ആ​ളു​ക​ൾ​ക്കു മാ​ത്രം എ​ല്ലാം ന​ൽ​കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഇ​ന്ന​ലെ ന​ട​ത്തി​യ സം​വാ​ദ​ത്തി​നി​ടെ രാ​ഹു​ൽ പ​റ​ഞ്ഞു. ക​ർ​ഷ​ക​രു​ടെ ക​ടം എ​ഴു​തി​ത്ത​ള്ളാ​ത്ത മോ​ദി സ​ർ​ക്കാ​ർ, ഇ​ന്ത്യ​യി​ലെ വ​ള​രെ ഉ​ന്ന​ത​രും ശ​ക്ത​രു​മാ​യ ബി​സി​ന​സു​കാ​രു​ടെ 3.5 ല​ക്ഷം കോ​ടി രൂ​പ ഇ​ള​വു​ചെ​യ്ത​താ​യി വെ​ള്ളി​യാ​ഴ്ച ആ​ന്ധ്ര​പ്ര​ദേ​ശി​ൽ റാ​ലി​യി​ൽ പ്ര​സം​ഗി​ക്ക​വേ രാ​ഹു​ൽ ആ​രോ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.