രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിൽ ദുഃഖവെള്ളിയാഴ്ച അവധി റദ്ദാക്കി
Friday, March 15, 2019 2:08 AM IST
ന്യൂ​ഡ​ൽ​ഹി: പൊതുഅ​വ​ധി ദി​ന​വും ക്രൈ​സ്ത​വ​രു​ടെ ഏ​റ്റ​വും പു​ണ്യ​ദി​ന​വു​മാ​യ ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച​യി​ലെ അ​വ​ധി ര​ണ്ടു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ റ​ദ്ദാ​ക്കി. ദാ​ദ്ര നഗ​ർ ഹ​വേ​ലി​യി​ലെ​യും ദാമ​ൻ ദി​യു​വി​ലെ​യും അഡ്മിനി സ്ട്രേറ്റർമാരുടെ ഈ ന​ട​പ​ടി​ക്കെ​തി​രേ പ്ര​തി​ഷേ​ധം പു​ക​യു​ക​യാ​ണ്.തീ​രു​മാ​നം തീ​ർ​ത്തും അ​സ്വീ​കാ​ര്യ​വും ഭ​ര​ണ​ഘ​ട​ന​യി​ലെ മ​തേ​ത​ര ത​ത്വ​ങ്ങ​ൾ​ക്ക് ക​ട​ക​വി​രു​ദ്ധ​വു​മാ​ണെ​ന്നു ക്രൈ​സ്ത​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്തെ 17 പൊ​തു അ​വ​ധി ദി​ന​ങ്ങ​ളി​ൽ പെ​ടു​ന്ന​താ​ണു ദുഃ​ഖ​വെ​ള്ളി.​


പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പാ​യി ക്രൈ​സ്ത​വ​രെ അ​വ​ഹേ​ളി​ക്കാ​ൻ മാ​ത്ര​മേ ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ൾ ഉ​പ​ക​രി​ക്കൂ​വെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ലെ ഒ​രു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.