ഗ​വേ​ഷ​ണ​ക്ക​പ്പ​ലി​ന് തീപിടിച്ചു; ആളപായമില്ല
ഗ​വേ​ഷ​ണ​ക്ക​പ്പ​ലി​ന് തീപിടിച്ചു;  ആളപായമില്ല
Sunday, March 17, 2019 1:14 AM IST
മം​​​ഗ​​​ളൂ​​​രു: സ​​​മു​​​ദ്ര​​​ഗ​​​വേ​​​ഷ​​​ണ ക​​​പ്പ​​​ലി​​​ൽ അ​​​ഗ്നി​​​ബാ​​​ധ. മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​​നി​​​ന്ന് 35 നോ​​​ട്ടി​​​ക്ക​​​ൽ മൈ​​​ൽ അ​​​ക​​​ലെ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഒ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ഷി​​പ്പിം​​ഗ് കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ സാ​​​ഗ​​​ർ സ​​​മ്പ​​​ദ എ​​​ന്ന ക​​​പ്പ​​​ലി​​​ലാ​​​ണ് തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. 16 ഗ​​​വേ​​​ഷ​​​ക​​​ര​​​ട​​​ക്കം 46 പേ​​​ർ ക​​​പ്പ​​​ലി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. ആ​​​ർ​​​ക്കും പ​​​രി​​​ക്കി​​​ല്ലെ​​​ന്ന് ഇ​​​ന്ത്യ​​​ൻ തീ​​​ര​​​സം​​​ര​​​ക്ഷ​​​ണ​​​സേ​​​ന ക​​​ർ​​​ണാ​​​ട​​​ക ക​​​മാ​​​ൻ​​​ഡ​​​ർ എ​​​സ്.​​​എ​​​സ്. ദ​​​സീ​​​ല അ​​​റി​​​യി​​​ച്ചു.


എ​​​ട്ട് കം​​​പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ൽ തീ​​​പ​​​ട​​​ർ​​​ന്നു. അ​​​പാ​​​യ​​​സ​​​ന്ദേ​​​ശം ന​​​ല്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് തീ​​​ര​​​സം​​​ര​​​ക്ഷ​​​ണ​​​സേ​​​ന​​​യു​​​ടെ ര​​​ണ്ടു ക​​​പ്പ​​​ലു​​​ക​​​ലും അ​​​ടു​​​ത്തു​​​ള്ള ച​​​ര​​​ക്കു​​​ക​​​പ്പ​​​ലു​​​ക​​​ളും സ്ഥ​​​ല​​​ത്തെ​​​ത്തി തീ​​​യ​​​ണ​​​യ്ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. തീ​​യ​​ണ​​ച്ച​​തി​​നെ തു​​​ട​​​ർ​​​ന്ന് കൂ​​​ടു​​​ത​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കാ​​​യി ക​​​പ്പ​​​ൽ മം​​​ഗ​​​ളൂ​​​രു തീ​​​ര​​​ത്തെ​​​ത്തി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.