അപ്നാദൾ (കൃഷ്ണപട്ടേൽ) കോൺഗ്രസിനൊപ്പം
Sunday, March 17, 2019 1:14 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​പ്നാ​ദ​ൾ (കൃ​ഷ്ണ​പ​ട്ടേ​ൽ വി​ഭാ​ഗം) കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി. ദ​ളി​നു മൂ​ന്നു സീ​റ്റ് ന​ല്കും. കു​ർ​മി സ​മു​ദാ​യ​ത്തി​ൽ വ​ലി​യ സ്വാ​ധീ​ന​മു​ള്ള പാ​ർ​ട്ടി​യാ​ണ്.
ക​ഴി​ഞ്ഞ​ത​വ​ണ ബി​ജെ​പി സ​ഖ്യ​ത്തി​ലാ​യി​രു​ന്ന പാ​ർ​ട്ടി ര​ണ്ടു സീ​റ്റ് നേ​ടി- മി​ർ​സാ​പൂ​രും പ്ര​താ​പ്ഗ​ഡും.

മി​ർ​സാ​പു​രി​ൽ ജ​യി​ച്ച അ​നു​പ്രി​യ പ​ട്ടേ​ൽ കൃ​ഷ്ണ​യു​ടെ മ​ക​ളാ​ണ്. അ​നു​പ്രി​യ കേ​ന്ദ്ര​മ​ന്ത്രി​യാ​യി. അ​നു​പ്രി​യ വി​ഭാ​ഗം ഇ​പ്പോ​ഴും ബി​ജെ​പി​യു​ടെ കൂ​ടെ​യാ​ണ്. അ​വ​ർ ര​ണ്ടു സീ​റ്റി​ൽ മ​ത്സ​രി​ക്കും. കൃ​ഷ്ണ​പ​ട്ടേ​ൽ വി​ഭാ​ഗ​ത്തി​നു ബ​സ്തി, ഗോ​ണ്ട സീ​റ്റു​ക​ളാ​ണു കി​ട്ടു​ക. കൃ​ഷ്ണ​യു​ടെ ഇ​ള​യ മ​ക​ളു​ടെ ഭ​ർ​ത്താ​വ് പ​ങ്ക​ജ് ച​ന്ദേ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. കൃ​ഷ്ണ​യു​ടെ പ​രേ​ത​നാ​യ ഭ​ർ​ത്താ​വ് സോ​നെ​ലാ​ൽ പ​ട്ടേ​ലാ​ണു പാ​ർ​ട്ടി സ്ഥാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.