കുൽഗാമിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടലിൽ
കുൽഗാമിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടലിൽ
Sunday, March 17, 2019 1:55 AM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ കു​​​ൽ​​​ഗാ​​​മി​​​ൽ ഭീ​​​ക​​​ര​​​രും സു​​​ര​​​ക്ഷാ​​​സേ​​​ന​​​യും ത​​​മ്മി​​​ൽ ശ​​​ക്ത​​​മാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ൽ.

താ​​​ങ്കി​​​ബാ​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ തു​​​ട​​​ങ്ങി​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ൽ ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യും തു​​​ട​​​ർ​​​ന്നു. ഭീ​​​ക​​​ര​​​ർ ഒ​​​ളി​​​ച്ചി​​​രി​​​പ്പു​​​ണ്ടെ​​​ന്ന ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ശ​​​നി​​​യാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണു ജ​​​മ്മു കാ​​​ഷ്മീ​​​ർ പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​ത്യേ​​​ക ദൗ​​​ത്യ​​​സം​​​ഘ​​​വും രാ​​​ഷ്‌​​​ട്രീ​​​യ ​റൈ​​​ഫി​​ൾ​​​സും സി​​​ആ​​​ർ​​​പി​​​എ​​​ഫും മേ​​​ഖ​​​ല വ​​​ള​​​ഞ്ഞു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ ഒ​​​ളി​​​സ​​​ങ്കേ​​​ത​​​ത്തി​​​ൽ നി​​ന്നു ഭീ​​​ക​​​ര​​​ർ വെ​​​ടി​​​യു​​​തി​​​ർ​​​ത്തു. സു​​​ര​​​ക്ഷാ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​യ പ്ര​​​ത്യാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. കൂ​​​ടു​​​ത​​​ൽ സേ​​​ന​​​സ്ഥ​​​ല​​​ത്തെ​​ത്തി പ്ര​​​ദേ​​​ശം വ​​​ള​​​ഞ്ഞി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.