ബംഗാളിൽ ഇടതുമുന്നണിയുമായുള്ള സീറ്റ് ചർച്ച കോൺഗ്രസ് നിർത്തിവച്ചു
Monday, March 18, 2019 12:52 AM IST
കോ​​ൽ​​ക്ക​​ത്ത: പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ ഇ​​ട​​തു​​മു​​ന്ന​​ണി​​യു​​മാ​​യു​​ള്ള സീ​​റ്റ് ച​​ർ​​ച്ച സം​​സ്ഥാ​​ന കോ​​ൺ​​ഗ്ര​​സ് നി​​ർ​​ത്തി​​വ​​ച്ചു. കോ​​ൺ​​ഗ്ര​​സ് യോ​​ഗ​​ത്തി​​നു​​ശേ​​ഷം പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ സോ​​മ​​ൻ മി​​ത്ര​​യാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

കോ​​ൺ​​ഗ്ര​​സി​​ന്‍റെ അ​​ന്ത​​സ് ക​​ള​​ഞ്ഞു​​കു​​ളി​​ച്ചു​​ള്ള ഒ​​രു സ​​ഖ്യ​​ത്തി​​നും ത​​യാ​​റ​​ല്ല. ആ​​രു സ്ഥാ​​നാ​​ർ​​ഥി​​യാ​​ക​​ണ​​മെ​​ന്നും ആ​​രെ ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും ഞ​​ങ്ങ​​ളോ​​ട് ആ​​ജ്ഞാ​​പി​​ക്കാ​​ൻ ഇ​​ട​​തു​​മു​​ന്ന​​ണി​​ക്ക് അ​​വ​​കാ​​ശ​​മി​​ല്ല. ബം​​ഗാ​​ളി​​ൽ ഒ​​റ്റ​​യ്ക്കു മ​​ത്സ​​രി​​ക്കാ​​നും ത​​യാ​​റാ​​ണ്-​​സോ​​മ​​ൻ മി​​ത്ര പ​​റ​​ഞ്ഞു. 25 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ സി​​പി​​എം പ്ര​​ഖ്യാ​​പി​​ച്ച​​തി​​ൽ കോ​​ൺ​​ഗ്ര​​സി​​ന് അ​​തൃ​​പ്തി​​യു​​ണ്ടാ​​യി​​രു​​ന്നു. സി​​പി​​എം മു​​ന്ന​​ണി​​മ​​ര്യാ​​ദ പാ​​ലി​​ക്കു​​ന്നി​​ല്ലെ​​ന്നും കോ​​ൺ​​ഗ്ര​​സ് കു​​റ്റ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.