പരീക്കർക്കു ഗോവ വിടചൊല്ലി
Tuesday, March 19, 2019 12:26 AM IST
പ​​​​നാ​​​​ജി: ഗോ​​​​വ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​നോ​​​​ഹ​​​​ർ പ​​​​രീ​​​​ക്ക​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ഔഗ്യോഗിക ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ളോ​​​​ടെ മി​​​​രാ​​​​മ​​​​ർ ബീ​​​​ച്ചി​​​​ലെ ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ൽ സം​​​​സ്ക​​​​രി​​​​ച്ചു. പ​​​​രീ​​​​ക്ക​​​​റു​​​​ടെ ഇ​​​​ള​​​​യ മ​​​​ക​​​​ൻ ഉ​​​​ത്പ​​​​ലാ​​​ണു ചി​​​​ത​​​​യ്ക്കു തീ​​​​കൊ​​​​ളു​​​​ത്തി​​​യ​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ക​​​​ലാ അ​​​​ക്കാ​​​​ഡ​​​​മി​​​​യി​​​​ൽ പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു വ​​​​ച്ച മു​​​​ൻ പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രി​​​​കൂ​​​​ടി​​​​യാ​​​​യ പ​​​​രീ​​​​ക്ക​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി അ​​​​ന്തി​​​​മോ​​​​പ​​​​ചാ​​​​രം അ​​​​ർ​​​​പ്പി​​​​ച്ചു.


ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​മി​​​​ത് ഷാ, ​​​​കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​മാ​​​​ർ, ബി​​​​ജെ​​​​പി ഭ​​​​രി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ടെ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ൾ സം​​​​സ്കാ​​​​ര ച​​​​ട​​​​ങ്ങു​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. ക​​​​ലാ അ​​​​ക്കാ​​​​ഡ​​​​മി​​​​യി​​​​ൽ​​​​നി​​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് പു​​​​ഷ്പാ​​​​ലം​​​​കൃ​​​​ത​​​​മാ​​​​യ വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ ആ​​​​യി​​​​ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​ക​​​​ട​​​​ന്പ​​​​ടി​​​​യോ​​​​ടെ​​​​യാ​​​​ണ് മൃ​​​ത​​​ദേ​​​ഹം മീ​​​​രാ​​​​മ​​​​ർ ബീ​​​​ച്ചി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.