ഡാനിഷ് അലിക്ക് അംറോഹ സീറ്റ്
Saturday, March 23, 2019 12:28 AM IST
ല​​ക്നോ: ജെ​​ഡി-​​എ​​സ് വി​​ട്ട് ബി​​എ​​സ്പി​​യി​​ൽ ചേ​​ർ​​ന്ന ഡാ​​നി​​ഷ് അ​​ലി യു​​പി​​യി​​ലെ അം​​റോ​​ഹ സീ​​റ്റി​​ൽ മ​​ത്സ​​രി​​ക്കും. ജെ​​ഡി-​​എ​​സ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്ന ഡാ​​നി​​ഷ് അ​​ലി ക​​ഴി​​ഞ്ഞ​​യാ​​ഴ്ച​​യാ​​ണു ബി​​എ​​സ്പി​​യി​​ൽ ചേ​​ർ​​ന്ന​​ത്. എ​​ച്ച്.​​ഡി. ദേ​​വ​​ഗൗ​​ഡ​​യു​​ടെ അ​​നു​​ഗ്ര​​ഹാ​​ശി​​സു​​ക​​ളോ​​ടെ​​യാ​​ണ് അ​​ലി ബി​​എ​​സ്പി​​യി​​ലെ​​ത്തി​​യ​​തെ​​ന്നു ക​​ർ​​ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി എ​​ച്ച്.​​ഡി. കു​​മാ​​ര​​സ്വാ​​മി പ​​റ​​ഞ്ഞി​​രു​​ന്നു. യു​​പി​​യി​​ലെ ഹ​​പു​​ർ സ്വ​​ദേ​​ശി​​യാ​​ണ് ഡാ​​നി​​ഷ് അ​​ലി. യു​​പി​​യി​​ൽ ജെ​​ഡി-​​എ​​സി​​നു മേ​​ൽ‌​​വി​​ലാ​​സ​​മു​​ണ്ടാ​​ക്കാ​​നു​​ള്ള ശ്ര​​മം വി​​ജ​​യി​​ച്ചി​​ല്ലെ​​ന്നും അ​​തി​​നാ​​ലാ​​ണു ബി​​എ​​സ്പി​​യി​​ലേ​​ക്കു മാ​​റി​​യ​​തെ​​ന്നും അ​​ലി പ​​റ​​ഞ്ഞി​​രു​​ന്നു.


ഇ​​ന്ന​​ലെ 11 സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ ആ​​ദ്യ പ​​ട്ടി​​ക​​യാ​​ണു ബി​​എ​​സ്പി പു​​റ​​ത്തി​​റ​​ക്കി​​യ​​ത്. സ​​ഹ​​രാ​​ൻ​​പു​​രി​​ൽ ഹാ​​ജി ഫ​​സു​​ൾ​​റ​​ഹ്‌മാനും മീററ്റിൽ മു​​ഹ​​മ്മ​​ദ് യാ​​ക്കൂ​​ബും സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.