നിസാമാബാദിൽ പത്രിക സമർപ്പിച്ചത് 245 പേർ
Tuesday, March 26, 2019 1:00 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ലെ നി​​സാ​​മാ​​ബാ​​ദ് ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ ഇ​​തു​​വ​​രെ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ച​​ത് 245 പേ​​ർ. ഇ​​രു​​ന്നൂ​​റി​​ല​​ധി​​കം മ​​ഞ്ഞ​​ൾ, ചോ​​ളം ക​​ർ​​ഷ​​ക​​രാ​​ണ് നി​​സാ​​മാ​​ബാ​​ദി​​ൽ പ​​ത്രി​​ക ന​​ല്കി​​യ​​ത്. ത​​ങ്ങ​​ളു​​ടെ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് ന്യാ​​യ​​മാ​​യ വി​​ല ഉ​​റ​​പ്പു​​വ​​രു​​ത്താ​​ത്ത കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള പ്ര​​തി​​ഷേ​​ധ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണു ക​​ർ​​ഷ​​ക​​ർ കൂ​​ട്ട​​ത്തോ​​ടെ മ​​ത്സ​​രി​​ക്കാ​​നി​​റ​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത്.


തെ​​ലു​​ങ്കാ​​ന മു​​ഖ്യ​​മ​​ന്ത്രി കെ. ​​ച​​ന്ദ്ര​​ശേ​​ഖ​​ർ റാ​​വു​​വി​​ന്‍റെ മ​​ക​​ൾ ക​​വി​​ത​​യാ​​ണു നി​​സാ​​മാ​​ബാ​​ദി​​ലെ സി​​റ്റിം​​ഗ് എം​​പി. ഇ​​ത്ത​​വ​​ണ​​യും ക​​വി​​ത ടി​​ആ​​ർ​​എ​​സ് ടി​​ക്ക​​റ്റി​​ൽ മ​​ത്സ​​രി​​ക്കു​​ന്നു.
1,000 പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കാ​​നാ​​യി​​രു​​ന്നു ക​​ർ​​ഷ​​ക​​ർ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്ന​​ത്. വ്യാ​​ഴാ​​ഴ്ച സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന ന​​ട​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.