കേരളത്തിൽ ആപ്പിന്‍റെ പിന്തുണ ഇടതുപക്ഷത്തിന്
കേരളത്തിൽ ആപ്പിന്‍റെ പിന്തുണ ഇടതുപക്ഷത്തിന്
Sunday, April 21, 2019 3:30 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ എ​ൽ​ഡി​എ​ഫി​ന്. ഏ​താ​നും ദി​വ​സം മു​ൻ​പ് യു​ഡി​എ​ഫി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച സി.​ആ​ർ. നീ​ല​ക​ണ്ഠ​നെ സ​സ്പെ​ന്‍ഡ് ചെ​യ്തു​കൊ​ണ്ടാ​ണ് എ​ൽ​ഡി​എ​ഫി​ന് നി​രു​പാ​ധി​ക പി​ന്തു​ണ ന​ൽ​കു​ന്ന​താ​യി കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് സോ​മ​നാ​ഥ് ഭാ​ര​തി വ്യ​ക്ത​മാ​ക്കി​യ​ത്.

പാ​ർ​ട്ടി​യു​ടെ രാ​ഷ്‌ട്രീ​യ​കാ​ര്യ സ​മി​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫി​ന് പി​ന്തു​ണ ന​ൽ​കി​യ ന​ട​പ​ടി​യി​ലാ​ണ് സി.​ആ​ർ നീ​ല​ക​ണ്ഠ​ന് സ​സ്പെ​ൻ​ഷ​ൻ. ആ​ക്ടിം​ഗ് ക​ണ്‍വീ​ന​റു​ടെ ചു​മ​ത​ല സം​സ്ഥാ​ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ടി. തു​ഫൈ​ലി​നെ ഏ​ല്പി​ച്ചു.

അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ൽ സി​പി​എം പി​ന്തു​ണ ആ​പ്പി​നാ​ണെ​ന്നും അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് സി.​ആ​ർ . നീ​ല​ക​ണ്ഠ​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത വി​വ​രം അ​റി​യി​ക്കാ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം നീ​ലോ​ത്പ​ൽ ബ​സു​വും പ​ങ്കെ​ടു​ത്തു ഡ​ൽ​ഹി​യി​ലെ പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ വ്യ​ക്ത​മാ​ക്കി.


യു​ഡി​എ​ഫി​ന് പി​ന്തു​ണ ന​ൽ​കി​യ ന​ട​പ​ടി​യി​ൽ സി.​ആ​ർ. നീ​ല​ക​ണ്ഠ​നോ​ട് പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു​വെ​ന്നും മ​റു​പ​ടി തൃ​പ്തി​ക​ര​മാ​യി​രു​ന്നി​ല്ലെ​ന്നു​മാ​ണ് സോ​മ​നാ​ഥ് ഭാ​ര​തി പ​റ​ഞ്ഞ​ത്. സ​സ്പെ​ൻ​ഷ​ൻ എ​ത്ര​കാ​ല​ത്തേ​ക്കാാ​ണ് എ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. കാ​സ​ർ​കോ​ഡ്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, പൊ​ന്നാ​നി, ആ​ല​ത്തൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ചാ​ല​ക്കു​ടി, എ​റ​ണാ​കു​ളം, ഇ​ടു​ക്കി മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫി​ന് ആം ​ആ​ദ്മി പാ​ർ​ട്ടി പി​ന്തു​ണ ന​ൽ​കു​ന്ന​താ​യി സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ച് അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.