യുപി: മൂന്നാംഘട്ടം സമാജ്‌വാദി പാർട്ടിക്ക് ജീവന്മരണ പോരാട്ടം
യുപി: മൂന്നാംഘട്ടം സമാജ്‌വാദി പാർട്ടിക്ക് ജീവന്മരണ പോരാട്ടം
Monday, April 22, 2019 12:41 AM IST
ല​​​​ക്നോ: യു​​​​പി​​​​യി​​​​ൽ മൂ​​​​ന്നാം ഘ​​​​ട്ടം വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കു​​​​ന്ന പ​​​​ത്തു മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ൾ സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി​​​​ക്ക് നി​​​​ർ​​​​ണാ​​​​യ​​​​കം. മു​​​​സ്‌​​​​ലിം-​​​​യാ​​​​ദ​​​​വ വോ​​​​ട്ട​​​​ർ​​​​മാ​​​​ർ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളാ​​​​ണി​​​​ത്. ഫി​​​​റോ​​​​സാ​​​​ബാ​​​​ദ്, മെ​​​​യി​​​​ൻ​​​​പു​​​​രി, ഇ​​​​റ്റ, ബ​​​​ദാ​​​​വൂ​​​​ൻ, ഓ​​​​ൻ​​​​ല, മൊ​​​​റാ​​​​ദാ​​​​ബാ​​​​ദ്, സാം​​​​ഭ​​​​ൽ, രാം​​​​പു​​​​ർ, പി​​​​ലി​​​​ഭി​​​​ത്, ബ​​​​റേ​​​​ലി മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് നാ​​​​ളെ വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കു​​​​ക.

യാ​​​​ദ​​​​വ ശ​​​​ക്തി​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളാ​​​​ണ് ഫി​​​​റോ​​​​സാ​​​​ബാ​​​​ദ്(21 % ), മെ​​​​യി​​​​ൻ​​​​പു​​​​രി(21%), ഇ​​​​റ്റ(14%), ബ​​​​ദാ​​​​വൂ​​​​ൻ(20 %), ഓ​​​​ൻ​​​​ല(26%) എ​​​​ന്നീ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ൾ. മൊ​​​​റാ​​​​ദാ​​​​ബാ​​​​ദ്(45%), സാം​​​​ഭ​​​​ൽ, രാം​​​​പു​​​​ർ(44%), പി​​​​ലി​​​​ഭി​​​​ത്(25%), ബ​​​​റേ​​​​ലി(31%) എ​​​​ന്നീ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ൾ മു​​​​സ്‌​​​​ലിം വോ​​​​ട്ട് നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ​​​​വ​​​​യാ​​​​ണ്. ഈ ​​​​പ​​​​ത്തു​​​​ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ 11 മു​​​​ത​​​​ൽ 18 വ​​​​രെ ശ​​​​ത​​​​മാ​​​​നം ദ​​​​ളി​​​​ത് വോ​​​​ട്ടു​​​​ണ്ട്. എ​​​സ്പി-​​​ബി​​​എ​​​സ്പി സ​​​ഖ്യ​​​ത്തി​​​നു പി​​​ന്നി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണു ദ​​​ളി​​​ത് വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ‌.


2014ൽ ​​​​ഫി​​​​റോ​​​​സാ​​​​ബാ​​​​ദ്, മെ​​​​യി​​​​ൻ​​​​പു​​​​രി, ബ​​​​ദാ​​​​വൂ​​​​ൻ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ൾ സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി ജ​​​​യി​​​​ച്ചു. മ​​​​റ്റു​​​​ള്ള ഏ​​​​ഴു മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ബി​​​​ജെ​​​​പി​​​​യാ​​​​ണു വി​​​​ജ​​​​യി​​​​ച്ച​​​​ത്. സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി സ്ഥാ​​​​പ​​​​ക​​​​നേ​​​​താ​​​​വ് മു​​​​ലാ​​​​യം സിം​​​​ഗ് യാ​​​​ദ​​​​വ് മെ​​​​യി​​​​ൻ​​​​പു​​​​രി​​​​യി​​​​ൽ ജ​​​​ന​​​​വി​​​​ധി തേ​​​​ടു​​​​ന്നു.

ഫി​​​റോ​​​സാ​​​ബാ​​​ദി​​​ൽ മു​​​ലാ​​​യ​​​ത്തി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ ശി​​​വ്‌​​​പാ​​​ൽ യാ​​​ദ​​​വ് പ്ര​​​ഗ​​​തി​​​ശീ​​​ൽ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്നു. പി​​​​ല​​​​ഭി​​​​ത്തി​​​​ൽ വ​​​​രു​​​​ൺ​​​​ഗാ​​​​ന്ധി​​​​യാ​​​​ണു ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി.

യു​​​പി​​​യി​​​ൽ ബി​​​ജെ​​​പി​​​ക്ക് ഇ​​​തു​​​വ​​​രെ വി​​​ജ​​​യി​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത മ​​​ണ്ഡ​​​ല​​​മാ​​​ണു മെ​​​യി​​​ൻ​​​പു​​​രി. വ​​ൻ വി​​ജ​​യം നേ​​ടി​​യ 1991, 1996, 1998, 2014 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലും മെ​​​യി​​​ൻ​​​പു​​​രി​​​യി​​​ൽ വെ​​​ന്നി​​​ക്കൊ​​​ടി പാ​​​റി​​​ക്കാ​​​ൻ‌ ബി​​​ജെ​​​പി​​​ക്കാ​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.