ടി.ഡി.ജോസഫ് എയർ മാർഷൽ
Monday, April 22, 2019 12:41 AM IST
ന്യൂ​ഡ​ൽ​ഹി: ര​ണ്ടു മ​ല​യാ​ളി​ക​ൾ അ​ട​ക്കം ആ​റ് എ​യ​ർ​ഫോ​ഴ്സ് വൈ​സ് മാ​ർ​ഷ​ൽ​മാ​ർ​ക്കു എയൽ മാ​ർ​ഷ​ൽ​മാ​രാ​യി സ്ഥാ​ന​ക്ക​യ​റ്റം. കോ​ട്ട​യം അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി ടി.​ഡി.​ജോ​സ​ഫ്, ക​ണ്ണൂ​ർ ത​ളി​പ്പ​റ​ന്പ് സ്വ​ദേ​ശി എ​സ്.​പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ര​ട​ക്കം ആ​റുപേ ർക്കാണു എയർ മാ​ർ​ഷ​ൽ​മാ​രാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യ​ത്. കോ​ട്ട​യം അ​യ​ർ​ക്കു​ന്നം പു​ലി​ക്കു​ന്നേ​ൽ പി.​ടി. ദേ​വ​സ്യാ- റോ​സ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ടി.​ഡി.​ ജോ​സ​ഫ്. 3800 മ​ണി​ക്കൂ​ർ യു​ദ്ധ​വി​മാ​ന​ങ്ങ​ളും പ​രി​ശീ​ല​ന വി​മാ​ന​ങ്ങ​ളും പ​റ​ത്തി പ​രി​ച​യ​മു​ണ്ട്. കാ​റ്റ​ഗ​റി എ ​യോ​ഗ്യ​ത​യു​ള്ള പ​രി​ശീ​ല​ക​നാ​ണ്. ദേ​ശീ​യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ളും പു​സ്ത​ക​വും പ്ര​സി​ദ്ധീ​ക​രി​ച്ചു. ല​ണ്ട​നി​ലെ ഡി​ഫ​ൻ​സ് കോ​ള​ജു​ക​ളി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തി​യി​ട്ടു​ണ്ട്.


2003ൽ ​വാ​യു​സേ​ന മെ​ഡ​ലും 2010ൽ ​രാ​ഷ്‌​ട്ര​പ​തി​യു​ടെ വി​ശി​ഷ്‌​ട സേ​വാ മെ​ഡ​ലും ല​ഭി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ ച​ങ്ങ​നാ​ശേ​രി കു​രി​ശും​മൂ​ട് കു​ന്നി​പ്പ​റ​ന്പി​ൽ സോ​ഫി, മ​ക്ക​ൾ: അ​ഭി​ഷേ​ക് (എ​ച്ച്എ​സ്ബി​സി ബാം​ഗ​ളൂ​ർ), ഇ​വാ​ൻ (ട്ര​യി​നി പൈ​ല​റ്റ് ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ്).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.