സിദ്ധുവിനു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്
സിദ്ധുവിനു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്
Monday, April 22, 2019 12:41 AM IST
ന്യൂ​ഡ​ൽ​ഹി: വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ കോ​ണ്‍ഗ്ര​സ് നേ​താ​വും പ​ഞ്ചാ​ബ് മ​ന്ത്രി​യു​മാ​യ ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ധു​വി​നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്. സി​ദ്ധു​വി​ന്‍റെ പ​രാ​മ​ർ​ശം തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മു​സ്ലീം വോ​ട്ടു​ക​ൾ ഭി​ന്നി​പ്പി​ച്ച് ബി​ജെ​പി ജ​യി​ക്കാ​ൻ ഇ​ട​വ​ര​രു​തെ​ന്നാ​യി​രു​ന്നു സി​ദ്ധു​വി​ന്‍റെ പ​രാ​മ​ർ​ശം.

ബി​ഹാ​റി​ലെ കാ​തി​ഹാ​റി​ൽ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് സി​ദ്ധു വി​വാ​ദ പ്ര​സം​ഗം ന​ട​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​രേ​ന്ദ്ര മോ​ദി​യെ​യും ബി​ജെ​പി​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​തി​നാ​യി മു​സ്‌​ലിം​ക​ൾ കൂ​ട്ട​ത്തോ​ടെ ബി​ജെ​പി​ക്കെ​തി​രാ​യി വോ​ട്ട് ചെ​യ്യ​ണ​മെ​ന്നും സി​ദ്ധു ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റോ​ടു റി​പ്പോ​ർ​ട്ട് തേ​ടി​യ​തി​നു ശേ​ഷ​മാ​ണ് സി​ദ്ധു​വി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ​യ​ച്ചി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. വി​വാ​ദ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ൽ സി​ദ്ധു​വി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.