എൻഡിഎ നേതാക്കൾക്ക് അമിത് ഷായുടെ വിരുന്ന് അശോകാ ഹോട്ടലിൽ ഇന്ന്
Tuesday, May 21, 2019 12:13 AM IST
ന്യൂ​ഡ​ൽ​ഹി: എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ ഭ​ര​ണ ത്തുട​ർ​ച്ച​യു​ണ്ടാ​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​എ​ൻ​ഡി​എ നേ​താ​ക്ക​ൾ​ക്ക് അ​ത്താ​ഴ വി​രു​ന്നൊ​രു​ക്കു​ന്നു. ഡ​ൽ​ഹി​യി​ലെ അ​ശോ​ക ഹോ​ട്ട​ലി​ലാ​ണ് ഇ​ന്നുരാത്രി വി​രു​ന്ന്.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ്യാ​ഴാ​ഴ്ച പു​റ​ത്തു​വ​രു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന അ​ത്താ​ഴ വി​രു​ന്ന് എ​ൻ​ഡി​എ ക​ക്ഷി​ക​ളു​ടെ ശ​ക്തി പ്ര​ക​ട​ന​മാ​ക്കി മാ​റ്റാ​നാ​ണ് ബി​ജെ​പി നീ​ക്കം. ബി​ജെ​പി ഒ​റ്റ​യ്ക്കു കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു​ള്ള സീ​റ്റു​ക​ൾ നേടുമെന്ന് ഒ​ട്ടു​മി​ക്ക ഏ​ജ​ൻ​സി​ക​ളു​ടെ​യും എ​ക്സി​റ്റ് പോ​ളു​ക​ൾ പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ പാ​ർ​ട്ടി​ക​ളെ നി​ര​ത്തു​ന്ന​തി​ൽ കൂ​ടു​ത​ൽ നി​ല​വി​ലു​ള്ള ക​ക്ഷി​ക​ളെ ഒ​രു​മി​ച്ചു നി​ർ​ത്താ​നാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.


അ​തേ​സ​മ​യം, വോ​ട്ടെ​ടു​പ്പ് ഫ​ലം എ​ക്സി​റ്റ് പോ​ളു​ക​ൾ​ക്കു വി​രു​ദ്ധ​മാ​ണെ​ങ്കി​ൽ സ്വീ​ക​രി​ക്കേ​ണ്ട ത​ന്ത്ര​ങ്ങ​ളെ കു​റി​ച്ചും ഇ​ന്നു ന​ട​ക്കു​ന്ന സ​ഖ്യ​ക​ക്ഷി യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.