ലവാസയുടെ വിയോജിപ്പ് രേഖപ്പെടുത്തില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ
ലവാസയുടെ വിയോജിപ്പ് രേഖപ്പെടുത്തില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ
Wednesday, May 22, 2019 12:18 AM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന പ​രാ​തി​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ ഉ​ത്ത​ര​വി​ൽ ത​ന്‍റെ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്ത​ണ​മ​ന്ന ക​മ്മീ​ഷ​ൻ അം​ഗം അ​ശോ​ക് ല​വാ​സ​യു​ടെ ആ​വ​ശ്യം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ത​ള്ളി. വി​യോ​ജ​ന​ക്കു​റി​പ്പ് പ​ര​സ്യ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നാ​ണ് ഇ​ന്ന​ലെ ചേ​ർ​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​ത്.

വി​യോ​ജ​ന​ക്കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തു​വ​രെ പെ​രു​മാ​റ്റ​ച്ച​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ങ്ങ​ളി​ൽ​നി​ന്നു താ​ൻ വി​ട്ടു​നി​ൽ​ക്കു​മെ​ന്നും ല​വാ​സ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത് അ​നാ​വ​ശ്യ വി​വാ​ദ​മാ​ണെ​ന്നും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണെ​ന്നു​മാ​ണ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ പ​റ​ഞ്ഞ​ത്. വി​യോ​ജി​പ്പ് ക​മ്മീ​ഷ​ന്‍റെ രേ​ഖ​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തും. എ​ന്നാ​ൽ, ഉ​ത്ത​ര​വി​ൽ ചേ​ർ​ക്കി​ല്ല എ​ന്നാ​ണു തീ​രു​മാ​നം.


സു​പ്രീംകോ​ട​തി ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ച​ട്ട​ലം​ഘ​ന പ​രാ​തി​ക​ളി​ൽ ന​ട​പ​ടി ആ​രം​ഭി​ച്ച​തെ​ന്ന് അ​ശോ​ക് ല​വാ​സ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. പ​രാ​തി​ക​ളി​ൽ ന​രേ​ന്ദ്ര മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കും ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​തി​ൽ വി​യോ​ജ​ന​ക്കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ നി​ല​പാ​ടി​ലു​റ​ച്ച് നി​ൽ​ക്കു​ക​യാ​ണെ​ന്നും വി​യോ​ജി​പ്പു രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത് ഭ​ര​ണ​ഘ​ട​നാ​ ബാ​ധ്യ​ത​യാ​ണെ​ന്നും ല​വാ​സ പ​റ​യു​ന്നു. പക്ഷപാതര​ഹി​ത​മായും സ​മ​യ​ബ​ന്ധി​ത​മാ​യും പ​രാ​തി​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നെ​ങ്കി​ൽ വി​വാ​ദം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് അ​ശോ​ക് ല​വാ​സ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.