പരിഹാസത്തിനും കുറ്റപ്പെടുത്തലിനും പിന്നാലെ രാജീവ് ഗാന്ധിക്ക് ആദരമർപ്പിച്ച് മോദി
പരിഹാസത്തിനും കുറ്റപ്പെടുത്തലിനും പിന്നാലെ രാജീവ് ഗാന്ധിക്ക് ആദരമർപ്പിച്ച് മോദി
Wednesday, May 22, 2019 12:18 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ എ​ന്നാ​ണു മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. രാ​ജീ​വ് ഗാ​ന്ധി​യു​ടെ 28-ാം ച​ര​മവാ​ർ​ഷി​ക​ത്തി​ൽ സ​മാ​ധി​യി​ട​മാ​യ വീ​ർ​ഭൂ​മി​യി​ൽ മ​ക​നും കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​യ രാ​ഹു​ൽ ഗാ​ന്ധി, സോ​ണി​യാ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ർ ഓ​ർ​മ പു​തു​ക്കി. മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ്, മു​ൻ രാ​ഷ്‌ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി മ​റ്റു മു​തി​ർ​ന്ന രാ​ഷ്‌ട്രീ​യ നേ​താ​ക്ക​ൾ എ​ന്നി​വ​രും സ​മാ​ധി​സ്ഥ​ല​മാ​യ വീ​ർ​ഭൂ​മി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളും പ​രി​ഹാ​സ​വു​മാ​ണ് മോ​ദി ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. രാ​ജീ​വ് ഗാ​ന്ധി ഒ​ന്നാം ന​ന്പ​ർ അ​ഴി​മ​തി​ക്കാ​ര​നാ​ണ് എ​ന്നു​വ​രെ പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ കോ​ണ്‍ഗ്ര​സി​ൽ നി​ന്നു​ൾ​പ്പെ​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നി​രു​ന്നു. അ​ഴി​മ​തി​ക്കാ​ര​നാ​യാ​ണ് രാ​ജീ​വ് ഗാ​ന്ധി മ​ര​ണ​പ്പെ​ട്ട​തെ​ന്നാ​യി​രു​ന്നു മോ​ദി പ​റ​ഞ്ഞ​ത്.


ത​മി​ഴ്നാ​ട്ടി​ൽ ഒ​രു റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ 1991ൽ ​എ​ൽ​ടി​ടി​ഇ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ലാ​ണ് രാ​ജീ​വ് ഗാ​ന്ധി കൊ​ല്ല​പ്പെ​ട്ട​ത്. രാ​ജീ​വ് ഗാ​ന്ധി​യു​ടെ മ​ര​ണ വാ​ർ​ഷി​കം ഭീ​ക​ര​വാ​ദ വി​രു​ദ്ധ ദി​ന​മാ​യാ​ണ് ആ​ച​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.