തളരരുത്, ജാഗ്രതയോടെ ഇരിക്കുക: രാഹുൽ
തളരരുത്, ജാഗ്രതയോടെ ഇരിക്കുക: രാഹുൽ
Thursday, May 23, 2019 12:54 AM IST
ന്യൂ​ഡ​ൽ​ഹി: വ്യാ​ജ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളി​ൽ ത​ള​ര​രു​ത് എ​ന്ന് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അ​ടു​ത്ത 24 മ​ണി​ക്കൂ​ർ നി​ർ​ണാ​യ​ക​മാ​ണെ​ന്നും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ജാ​ഗ്ര​ത​യോ​ടെ ഇ​രി​ക്ക​ണ​മെ​ന്നു​മാ​ണ് രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്ത​ത്.‌

കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി​യി​ലും അ​വ​ര​വ​രി​ൽ ത​ന്നെ​യും വി​ശ്വാ​സം അ​ർ​പ്പി​ക്കാൻ രാ​ഹു​ൽ ഗാ​ന്ധി പ്ര​വ​ർ​ത്ത​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​നാ​ൽ ജാ​ഗ​രൂ​ക​രാ​യി​രി​ക്കു​ക. ഭ​യ​പ്പെ​ട​രു​തെ​ന്നും സ​ത്യ​ത്തി​നു​വേ​ണ്ടി​യാ​ണ് ഈ ​പോ​രാ​ട്ട​മെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ജ​യ്ഹി​ന്ദ് എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്തു കൊ​ണ്ടാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്. പ്ര​വ​ർ​ത്ത​ക​രു​ടെ ക​ഠി​നാ​ധ്വാ​നം പാ​ഴാ​കി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.