വിവിപാറ്റ് ആദ്യം എണ്ണില്ല
വിവിപാറ്റ് ആദ്യം എണ്ണില്ല
Thursday, May 23, 2019 12:54 AM IST
ന്യൂ​ഡ​ൽ​ഹി: വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ വോ​ട്ടെ​ണ്ണു​ന്ന​തി​ന് മു​ൻ​പേ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ൾ എ​ണ്ണ​ണ​മെ​ന്ന സം​യു​ക്ത പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​ള്ളി. വോ​ട്ടിം​ഗ് മെ​ഷീ​നി​ലെ വോ​ട്ടു​ക​ൾ എ​ണ്ണി പൂ​ർ​ത്തി​യാ​ക്കി​യ​തി​നുശേ​ഷം മാ​ത്ര​മേ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ൾ എ​ണ്ണൂ എ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന യോ​ഗ​ത്തി​നു​ശേ​ഷം വ്യ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചാ​ൽ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം മൂ​ന്നു ദി​വ​സ​ത്തോ​ളം വൈ​കു​മെ​ന്നാ​ണ് ക​മ്മീ​ഷ​ൻ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.


ത​ങ്ങ​ളു​ടെ ആ​വ​ശ്യം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ത​ള്ളി​യാ​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​നും പ്ര​തി​പ​ക്ഷ​ത്തി​ന് പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ,സു​പ്രീം​കോ​ട​തി​യി​ൽനി​ന്നു പ്ര​തി​കൂ​ല വി​ധി വ​ന്നാ​ൽ തി​രി​ച്ച​ടി​യാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ടതി​ല്ല എ​ന്ന നി​ല​പാ​ടി​ലേക്കു പ്ര​തി​പ​ക്ഷം മാ​റി.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.