യുവതി ആദ്യം പരാതി നൽകിയതു സിപിഎം കേന്ദ്ര നേതൃത്വത്തിന്
യുവതി ആദ്യം പരാതി നൽകിയതു സിപിഎം കേന്ദ്ര നേതൃത്വത്തിന്
Thursday, June 20, 2019 12:14 AM IST
ന്യൂ​ഡ​ൽ​ഹി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യ് കോ​ടി​യേ​രി വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി ബി​ഹാ​ർ സ്വ​ദേ​ശി യു​വ​തി ആ​ദ്യം പ​രാ​തി ന​ൽ​കി​യ​ത് സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നെ​ന്ന് സൂ​ച​ന.

മും​ബൈ​യി​ൽ താ​മ​സ​മാ​ക്കി​യ യു​വ​തി ജൂ​ണ്‍ 13ന് ​മ​ഹാ​രാ​ഷ്‌ട്ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്തു​വ​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​നു മു​ന്പു​ത​ന്നെ യു​വ​തി പ​രാ​തി​യു​മാ​യി കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ചു എ​ന്നാ​ണു വി​വ​രം. നേ​തൃ​യോ​ഗ​ങ്ങ​ൾ​ക്കാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ സം​സ്ഥാ​ന ഘ​ട​ക​ത്തി​ലു​ള്ള​വ​രു​മാ​യി പാ​ർ​ട്ടി കേ​ന്ദ്ര നേ​തൃ​ത്വം ഇ​ക്കാ​ര്യം സം​സാ​രി​ക്കു​ക​യും ചെ​യ്തു. പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​തി​നാ​ൽ ബി​നോ​യ് കേ​സ് വ്യ​ക്തി​പ​ര​മാ​യി നേ​രി​ട​ട്ടെ​യെ​ന്നാ​യി​രു​ന്നു പ​രാ​തി​യി​ൽ കേ​ന്ദ്ര നേ​തൃ​ത്വം സീ​ക​രി​ച്ച നി​ല​പാ​ട്. വ്യ​ക്തി​പ​ര​മാ​യ വി​ഷ​യ​മാ​യ​തി​നാ​ൽ പാ​ർ​ട്ടി നേ​താ​ക്ക​ൾ കേ​സി​ൽ ഇ​ട​പെ​ട​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു. അ​തേ​സ​മ​യം, ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രെ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് പ​രാ​തി ല​ഭി​ച്ച​പ്പോ​ൾ കേ​ന്ദ്ര നേ​തൃ​ത്വം ഇ​ട​പെ​ട്ട് സം​സ്ഥാ​ന സെ​ക്ര​ട്ടി​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.