ബിഎസ്പി നേതൃത്വം കുടുംബകാര്യമാക്കി മായാവതി
ബിഎസ്പി നേതൃത്വം കുടുംബകാര്യമാക്കി മായാവതി
Monday, June 24, 2019 12:12 AM IST
ല​​​ക്നോ: ബി​​​എ​​​സ്പി നേ​​​തൃ​​​ത്വ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് ഉ​​​റ്റ​​​ബ​​​ന്ധു​​​ക്ക​​​ളെ നി​​​യോ​​​ഗി​​​ച്ച് മാ​​​യാ​​​വ​​​തി​​​യു​​​ടെ പ​​​രീ​​​ക്ഷ​​​ണം. ഇ​​​ള​​​യ സ​​​ഹോ​​​ദ​​​ര​​​ൻ ആ​​​ന​​​ന്ദ്കു​​​മാ​​​റി​​​നെ ദേ​​​ശീ​​​യ വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റാ​​​യി നി​​​യ​​​മി​​​ച്ച മാ​​​യാ​​​വ​​​തി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ക​​​ൻ ആ​​​കാ​​​ശി​​​നു ദേ​​​ശീ​​​യ കോ ​​-ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സ്ഥാ​​​ന​​​വും ന​​​ൽ​​​കി. ല​​​ണ്ട​​​നി​​​ൽ പ​​​ഠ​​​നം​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ, ഇ​​രു​​പ​​ത്തി​​നാ​​ലു​​കാ​​​ര​​​നാ​​​യ ആകാശ് ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വേ​​​ള​​​യി​​​ൽ മാ​​​യാ​​​വ​​​തി​​​യു​​​ടെ നി​​​ഴ​​​ലാ​​​യി പ്ര​​​ചാ​​​ര​​​ണ​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടൊ​​​പ്പം മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് രാം​​​ജി ഗൗ​​​ത​​​മി​​​നെ​​​യും ദേ​​​ശീ​​​യ കോ ​​-ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ല​​​ക്നോ​​​യി​​​ൽ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

അം​​​റോ​​​ഹ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ഡാ​​​നി​​​ഷ് അ​​​ലി​​​യാ​​​ണ് ലോ​​​ക്സ​​​ഭ​​​യി​​​ലെ ക​​​ക്ഷി​​​നേ​​​താ​​​വ്. നാ​​​ഗി​​​ന​​​യി​​​ൽ​​നി​​​ന്നു​​​ള്ള ഗി​​​രീ​​​ഷ് ച​​​ന്ദ്ര​​​യ്ക്കു ചീ​​​ഫ് വി​​​പ്പ് പ​​​ദ​​​വി​​​യും ന​​​ൽ​​​കി. ദേ​​​വ​​​ഗൗ​​​ഡ​​​യോ​​​ടൊ​​​പ്പം ജ​​​ന​​​താ​​​ദ​​​ൾ-​​എ​​സ് നേ​​​തൃ​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ഡാ​​​നി​​​ഷ് അ​​​ലി അ​​​ടു​​​ത്തി​​​ടെ​​​യാ​​​ണ് ബി​​​എ​​​സ്പി​​​യി​​​ലെ​​​ത്തി​​​യ​​​ത്.


പാ​​​ർ​​​ട്ടി നേ​​​തൃ​​​പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​ള്ള ആകാശിന്‍റെ വ​​​ര​​​വ് മാ​​​യാ​​​വ​​​തി 2017 ൽ​​​ത്ത​​​ന്നെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി സ​​​ഖ്യം​​​രൂ​​​പീ​​​ക​​​രി​​​ച്ച​​​തോ​​​ടെ പൂ​​​ർ​​​ണ​​​സ​​​മ​​​യ​​​വും സം​​​ഘ​​​ട​​​നാ​​​കാ​​​ര്യ​​​ങ്ങ​​​ൾ ശ്ര​​​ദ്ധി​​​ച്ചു​​​തു​​​ട​​​ങ്ങി. മാ​​​യാ​​​വ​​​തി​​​യെ ട്വി​​​റ്റ​​​റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത് ആകാശാണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റാ​​​ലി​​​ക​​​ളി​​​ൽ മാ​​​യാ​​​വ​​​തി​​​യു​​​ടെ നി​​​ഴ​​​ലാ​​​യും ആകാശ് സാ​​​ന്നി​​​ധ്യ​​​മ​​​റി​​​യി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മrഷ​​​ൻ 48 മ​​​ണി​​​ക്കൂ​​​ർ പ്ര​​​ചാ​​​ര​​​ണ​​​വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ൾ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു ചു​​​ക്കാ​​​ൻ പി​​​ടി​​​ച്ച​​​തും റാ​​​ലി​​​ക​​​ളി​​​ൽ പ്ര​​​സം​​​ഗി​​​ച്ച​​​തും ഈ ​​​യു​​​വ​​​നേ​​​താ​​​വാ​​​യി​​​രു​​​ന്നു.

വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടാ​​​ണ് പാ​​​ർ​​​ട്ടി​​​യി​​​ലെ ഇ​​​ള​​​ക്കി​​​പ്ര​​​തി​​​ഷ്ഠ. പ​​​ന്ത്ര​​​ണ്ടു​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. പാ​​​ർ​​​ട്ടി​​​യു​​​ടെ ബ​​​ഹു​​​ജ​​​നാ​​​ടി​​​ത്ത​​​റ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​ഴി​​​ച്ചു​​​പ​​​ണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.