മോട്ടോർ വാഹന ഭേദഗതിയിൽ പിഴവുകൾക്കു പിഴയോടു പിഴ
മോട്ടോർ വാഹന ഭേദഗതിയിൽ  പിഴവുകൾക്കു പിഴയോടു പിഴ
Thursday, June 27, 2019 1:13 AM IST
ന്യൂ​ഡ​ൽ​ഹി: ഗ​താ​ഗ​ത രം​ഗ​ത്ത് അ​ടി​മു​ടി പ​രി​ഷ്കാ​രം എ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി മോ​ദി സ​ർ​ക്കാ​ർ ര​ണ്ടാം വ​ട്ട​വും പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​ക്കു​ന്ന മോ​ട്ടോ​ർ വാ​ഹ​ന ഭേ​ദ​ഗ​തി നി​യ​മ ബി​ല്ലി​ൽ അ​ടി​മു​ടി പി​ഴ​യോ​ട് പി​ഴ.

ആം​ബു​ല​ൻ​സു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ടി​യ​ന്തര സ​ർ​വീ​സു​ക​ളു​ടെ വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യാ​ൽ 10,000 രൂ​പ പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭേ​ദ​ഗ​തി​ക​ളു​മാ​യാ​ണ് നി​യ​മം കൊ​ണ്ടു​വ​രു​ന്ന​ത്. പി​ഴ​യു​ടെ തു​ക​ക​ൾ കു​ത്ത​നെ ഉ​യ​ർ​ത്തി.

പു​തു​ക്കി​യ ഈ ​ബി​ല്ലി​ന് ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ലോ​ക്സ​ഭ പാ​സാ​ക്കി​യ ബി​ൽ രാ​ജ്യ​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ റ​ദ്ദാ​യി.

ഇ​പ്പോ​ൾ വീ​ണ്ടും ബി​ൽ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ പാ​സാ​ക്കി​യെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് സ​ർ​ക്കാ​ർ.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ര​ക്ഷ​ക​ർ​ത്താ​ക്ക​ളോ വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യോ കു​റ്റ​ക്കാ​രാ​വും. വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കും. വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​നും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​താ​ണ് ബി​ല്ലി​ലെ വ്യ​വ​സ്ഥ​ക​ൾ.


അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​യാ​ളെ ര​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് സി​വി​ൽ, ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം. അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കു​ത​കു​ന്ന രീ​തി​യി​ൽ വാ​ഹ​ന​ത്തി​ന്‍റെ രൂ​പം മാ​റ്റാ​മെ​ന്നും ബി​ല്ലി​ൽ വ്യ​വ​സ്ഥ​യു​ണ്ട്.


നി​യ​മ ലം​ഘ​ന​ത്തി​നു​ള്ള പി​ഴ​ക​ൾ

* അ​പ​ക​ട​ക​ര​മാ​യി വ​ണ്ടി​യോ​ടി​ച്ചാ​ൽ 5000 രൂ​പ
* ലൈ​സ​ൻ​സി​ല്ലാ​തെ വ​ണ്ടി​യോ​ടി​ച്ചാ​ൽ 5000
* അ​മി​ത വേ​ഗം 1000-2000
* സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ 1000
* മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചാ​ൽ 5000
* മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ചാ​ൽ 10000
* ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലെ​ങ്കി​ൽ 2000
* ഹെ​ൽ​മ​റ്റ് ഇ​ല്ലെ​ങ്കി​ൽ 1000 (മൂ​ന്നു​മാ​സം ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഷ​ൻ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.