ഫാർമേഴ്സ് കമ്മീഷൻ രൂപീകരിക്കാനുള്ള ബില്ലിന് അംഗീകാരം
Saturday, July 20, 2019 12:28 AM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ത​ല​ത്തി​ൽ നാ​ഷ​ണ​ൽ ഫാ​ർ​മേ​ഴ്സ് ക​മ്മീ​ഷ​ൻ രൂ​പീ​ക​രി​ക്കാ​നു​ള്ള സ്വ​കാ​ര്യ ബി​ല്ലി​ന് രാ​ജ്യ​സ​ഭ​യു​ടെ അം​ഗീ​കാ​രം. രാ​ജ്യ​ത്തെ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന​തി​നാ​യി ദേ​ശീ​യ ത​ല​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യോ​ടെ ക​മ്മീ​ഷ​ൻ രൂ​പീ​ക​രി​ക്ക​ണ​മെന്നാവ​ശ്യ​പ്പെ​ട്ട് ബി​ജെ​പി അം​ഗം വി​ജ​യ് പാ​ൽ സിം​ഗ് തോ​മ​റാ​ണ് ബി​ല്ല് അ​വ​ത​രി​പ്പി​ച്ച​ത്.


ബി​ല്ലി​നെ സ​ഭ ഒ​ന്ന​ട​ങ്കം അ​നു​കൂ​ലി​ക്കു​ക​യാ​യി​രു​ന്നു. ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക​യും അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ വി​ല കി​ട്ടു​ക​യും ചെ​യ്താ​ലേ രാ​ജ്യ​ത്തി​നു പു​രോ​ഗ​തി​യു​ണ്ടാ​കൂ എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ജ​യ് പാ​ൽ സിം​ഗ് തോ​മ​ർ ബിൽ അ​വ​ത​രി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.