മതസ്ഥാപനങ്ങളിലും ലൈംഗിക പീഡനങ്ങൾ പരിശോധിക്കാൻ സമിതി വേണമെന്ന ഹർജി തള്ളി
Tuesday, July 23, 2019 1:08 AM IST
ന്യൂ​ഡ​ൽ​ഹി: തൊ​ഴി​ൽ സ്ഥ​ല​ങ്ങ​ളി​ലെ ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ സ​മി​തി രൂ​പീ​ക​രി​ക്ക​ണം എ​ന്ന വി​ശാ​ഖ കേ​സി​ലെ ഉ​ത്ത​ര​വ് മ​ത​സ്ഥാ​പ​ന​ങ്ങ​ളി​ലും ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. മ​ത​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വി​ശാ​ഖ കേ​സി​ലെ മ​ാർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കാ​ൻപിന്തുടരാൻ ആ​വി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. അ​ഭി​ഭാ​ഷ​ക​നാ​യ മ​നീ​ഷ് പ​ഥ​ക് ആ​ണ് ഇ​ത്ത​ര​മൊ​രു ഹ​ർ​ജി​യു​മാ​യി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.