ഡൽഹി - ലാഹോർ ബസ് സർവീസ് നിർത്തി
ഡൽഹി - ലാഹോർ ബസ് സർവീസ് നിർത്തി
Monday, August 12, 2019 11:29 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​- പാ​ക്കി​സ്ഥാ​ൻ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​യ​തി​നു പി​ന്നാ​ലെ ഡ​ൽ​ഹി-​ലാ​ഹോ​ർ ബ​സ് സ​ർ​വീ​സും അ​വ​സാ​നി​പ്പി​ച്ചു. ബ​സ് സ​ർ​വീ​സ് വേ​ണ്ടെ​ന്ന് പാ​ക്കി​സ്ഥാ​നി​ൽനി​ന്നു പ്ര​സ്താ​വ​ന വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഡ​ൽ​ഹി ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ(ഡി​ടി​സി​)​ന്‍റെ തീ​രു​മാ​നം. ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി നീ​ക്കംചെ​യ്ത​തി​നു പി​ന്നാ​ലെ ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ൽ ഉ​ല​ച്ചി​ലു​ണ്ടാ​കു​ക​യും സൗ​ഹാ​ർ​ദ ബ​സ് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ മ​ന്ത്രി പ​റ​യു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് ഈ ​ബ​സ് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന​താ​ണ്. അ​തി​നി​ടെ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ പ്ര​സ്താ​വ​ന വ​ന്ന​ത്. ഇ​തോ​ടെ അ​ധി​കൃ​ത​ർ സ​ർ​വീ​സ് നി​ർ​ത്താൻ തീ​രു​മാ​നിച്ചു. പാ​ക്കി​സ്ഥാ​ന്‍റെ തീ​രു​മാ​നം വ​ന്ന​തി​നാ​ൽ ഓ​ഗ​സ്റ്റ് 12 മു​ത​ൽ ബ​സു​ക​ൾ അ​യ​യ്ക്കാ​നാ​കി​ല്ലെ​ന്ന് ഡ​ൽ​ഹി ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പറേ​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ബ​സ് സ​ർ​വീ​സ് നി​ർ​ത്തു​ക​യാ​ണെ​ന്ന വി​വ​രം പാ​ക്കി​സ്ഥാ​ൻ ടൂ​റി​സം ഡെവ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ഡ​ൽ​ഹി ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടെ​ലി​ഫോ​ണി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​വ​സാ​ന​ത്തെ ബ​സ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ഇ​തി​ൽ ര​ണ്ടു യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന​ലെ തി​രി​കെ പോ​കാ​നി​രു​ന്ന ബ​സി​ൽ ഇ​ന്ത്യ​യി​ൽനി​ന്ന് 19 യാ​ത്ര​ക്കാ​ർ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രു​ന്നു.


1999ൽ അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് ബ​സ് സ​ർ​വീ​സ് തു​ട​ങ്ങിയത്. 2001ലെ ​പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഇ​തു​കു​റ​ച്ചു​കാ​ലം നി​ർ​ത്തി​വ​ച്ചു. പി​ന്നീ​ട് ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ട്ട​പ്പോ​ൾ 2003ൽ ​സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു.

വ​ള​രെക്കുറ​ച്ചു യാ​ത്ര​ക്കാ​ർ മാ​ത്ര​മാ​ണ് ഈ ​ബ​സി​ൽ ഉ​ണ്ടാ​കാ​റു​ള്ള​ത്. ര​ണ്ടു രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര​ബ​ന്ധ​ത്തെ പ​രി​ഗ​ണി​ച്ച് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ക്കു​റ​വ് കാ​ര്യ​മാ​ക്കാ​റി​ല്ല. കൂ​ടാ​തെ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം ബ​ന്ധ​പ്പെ​ടാ​നു​ള്ള ചു​രു​ങ്ങി​യ മാ​ർ​ഗ​ങ്ങ​ളി​ലൊ​ന്നുകൂ​ടി​യാ​യി​രു​ന്നു ഇ​ത്. ഡ​ൽ​ഹി ഗേ​റ്റി​ന​ടു​ത്തു​ള്ള അം​ബേ​ദ്ക​ർ സ്റ്റേ​ഡി​യം ടെ​ർ​മി​ന​ലി​ൽനി​ന്നാ​ണ് ഈ ​ബ​സ് പു​റ​പ്പെ​ട്ടി​രു​ന്ന​ത്.

ഇ​ന്ത്യ​യി​ൽനി​ന്നു​ള്ള ഡി​ടി​സി​യു​ടെ ബ​സ് തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് പു​റ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​വ ചൊ​വ്വ, വ്യാ​ഴം, ശ​നി എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ തി​രി​ച്ചെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.