കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്‍റ്
കെ. സുരേന്ദ്രൻ ബിജെപി  സംസ്ഥാന പ്രസിഡന്‍റ്
Sunday, February 16, 2020 1:52 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി കെ. ​സു​രേ​ന്ദ്ര​നെ നി​യ​മി​ച്ചു. ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി കെ. ​സു​രേ​ന്ദ്ര​നെ നി​യ​മി​ച്ചു ബി​ജെ​പി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജെ.​പി ന​ഡ്ഡ പ്ര​സ്താ​വ​ന ഇ​റ​ക്കി​യ​ത്. കെ. ​സു​രേ​ന്ദ്ര​ൻ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​കു​മെ​ന്നു ദീ​പി​ക ശ​നി​യാ​ഴ്ച​ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

വി​ഷ്ണു​ദ​ത്ത് ശ​ർ​മ​യെ മ​ധ്യ​പ്ര​ദേ​ശി​ലും ദ​ൽ ബ​ഹാ​ദൂ​ർ ചൗ​ഹാ​നെ സി​ക്കി​മി​ലും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്മാ​രാ​യി ഇ​ന്ന​ലെ നി​യ​മി​ച്ചി​ട്ടു​ണ്ട്.

ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു കെ. ​സു​രേ​ന്ദ്ര​ൻ. പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള മി​സോ​റം ഗ​വ​ർ​ണ​റാ​യ​തോ​ടെ ഒ​ഴി​വു വ​ന്ന​താ​ണ് അ​ധ്യ​ക്ഷ​പ​ദ​വി. 2018ൽ ​ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി​രു​ന്ന കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മി​സോ​റം ഗ​വ​ർ​ണ​ർ ആ​യി നി​യ​മി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ശ്രീ​ധ​ര​ൻ പി​ള്ള സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യ​ത്.


പാ​ർ​ട്ടി​യി​ൽ വി​വി​ധ ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ള്ള വ​ടം​വ​ലി​യെ​ത്തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ നി​ശ്ച​യി​ക്കു​ന്ന​തു നീ​ണ്ടു​പോ​യ​ത്. കെ. ​സു​രേ​ന്ദ്ര​നെ പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​ക്കാ​ൻ വി. ​മ ുര​ളീ​ധ​ര​ൻ പ​ക്ഷം ശ​ക്ത​മാ​യ സ​മ്മ​ർ​ദ​മാ​ണ് ചെ​ലു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, പി.​കെ. കൃ​ഷ്ണ​ദാ​സ് പ​ക്ഷം എം.​ടി. ര​മേ​ശി​നെ​യാ​ണ് ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ത്. എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ്‍, ബി. ​രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ, ശോ​ഭ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രെ​യും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ച്ചി​രു​ന്നു. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ രാ​ജി​വ​ച്ച സ​മ​യ​ത്തും കെ. ​സു​രേ​ന്ദ്ര​ന്‍റെ പേ​ര് ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. യു​വ​മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യും കെ. ​സു​രേ​ന്ദ്ര​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.