ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്ചയ്ക്കുള്ളിൽ ശന്പളം നൽകണമെന്ന് സുപ്രീംകോടതി
ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്ചയ്ക്കുള്ളിൽ ശന്പളം നൽകണമെന്ന് സുപ്രീംകോടതി
Saturday, August 1, 2020 2:01 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ശ​ന്പ​ളം ന​ൽ​ക​ണ​മെ​ന്ന് സു​പ്രീംകോ​ട​തി. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ക്വാ​റ​ന്‍റൈ​ൻ കാ​ലം അ​വ​ധി​യാ​യി ക​ണ​ക്കാ​ക്ക​രു​ത്. ആ ​കാ​ല​യ​ള​വി​ലെ ശ​ന്പ​ള​വും കു​ടി​ശി​ക വ​രു​ത്താ​തെ ന​ൽ​ക​ണ​മെ​ന്നും ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ണ്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് കേ​ന്ദ്രസ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ച്ചു.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ശ​ന്പ​ളം പി​ടി​ച്ചു​വ​യ്ക്ക​രു​തെ​ന്ന് ജൂ​ണ്‍ 17നു ​സു​പ്രീംകോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ഹാ​രാ​ഷ‌്ട്ര, പ​ഞ്ചാ​ബ്, ത്രി​പു​ര, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള​വ കൃ​ത്യ​മാ​യി ശ​ന്പ​ളം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത അ​റി​യി​ച്ചു. എ​ന്നാ​ൽ, ക്വാ​റ​ന്‍റൈ​ൻ കാ​ല​ത്തെ ശ​ന്പ​ളം ന​ൽ​കു​ന്നി​ല്ലെ​ന്നു ഹ​ർ​ജി​ക്കാ​രാ​യ യു​ണൈ​റ്റ​ഡ് റ​സി​ഡ​ന്‍റ്സ് ആ​ൻ​ഡ് ഡോ​ക്‌ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തു പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.