ഹിമാചലിൽ കോൺഗ്രസിനു നേട്ടം
ഹിമാചലിൽ കോൺഗ്രസിനു നേട്ടം
Friday, April 9, 2021 2:03 AM IST
സിം​​ല: ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശ് കോ​​ർ​​പ​​റേ​​ഷ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ൺ​​ഗ്ര​​സി​​നു നേ​​ട്ടം. നാ​​ലു കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ളി​​ലേ​​ക്കാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന​​ത്. ബി​​ജെ​​പി​​യു​​ടെ ശ​​ക്തി​​കേ​​ന്ദ്ര​​മാ​​യ സോ​​ള​​ൻ, പാ​​ലം​​പു​​ർ കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ൾ കോ​​ൺ​​ഗ്ര​​സ് പി​​ടി​​ച്ചെ​​ടു​​ത്തു. മ​​ണ്ഡി​​യി​​ൽ അ​​ധി​​കാ​​രം പി‌​​ടി​​ച്ച ബി​​ജെ​​പി ധ​​രം​​ശാ​​ല കോ​​ർ​​പ​​റേ​​ഷ​​നി​​ൽ വ​​ലി​​യ ഒ​​റ്റ​​ക്ക​​ക്ഷി​​യാ​​യി.


പ​​തി​​നേ​​ഴം​​ഗ ധ​​രം​​ശാ​​ല കോ​​ർ​​പ​​റേ​​ഷ​​നി​​ൽ ബി​​ജെ​​പി​​ക്ക് എ​​ട്ടം​​ഗ​​ങ്ങ​​ളു​​ണ്ട്. മ​​ണ്ഡി​​യി​​ൽ 15 വാ​​ർ​​ഡു​​ക​​ളി​​ൽ ബി​​ജെ​​പി 11 എ​​ണ്ണം നേ​​ടി. പാ​​ലം​​പു​​രി​​ൽ 15 വാ​​ർ​​ഡു​​ക​​ളി​​ൽ 11 എ​​ണ്ണം കോ​​ൺ​​ഗ്ര​​സ് നേ​​ടി. സോ​​ള​​നി​​ൽ 17ൽ ​​ഒ​​ന്പ​​തു വാ​​ർ​​ഡു​​ക​​ൾ വി​​ജ​​യി​​ച്ചാ​​ണു കോ​​ൺ​​ഗ്ര​​സ് അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.