തന്‍റെ ഫോൺ ചോർത്തുന്നുണ്ടെന്നു മമത
തന്‍റെ ഫോൺ ചോർത്തുന്നുണ്ടെന്നു മമത
Sunday, April 18, 2021 1:55 AM IST
ഗ​​ൽ​​സി: ത​​ന്‍റെ ഫോ​​ൺ ബി​​ജെ​​പി നേ​​താ​​ക്ക​​ൾ ചോ​​ർ​​ത്തു​​ന്ന​​താ​​യി സം​​ശ​​യി​​ക്കു​​ന്നുവെന്ന് പ​​ശ്ചി​​മ​​ബം​​ഗാ​​ൾ മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി. കേ​​ന്ദ്ര സേ​​ന​​യു​​ടെ വെ​​ടി​​വ​​യ്പി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ളു​​മാ​​യി വി​​ലാ​​പ​​യാ​​ത്ര ന​​ട​​ത്ത​​ണ​​മെ​​ന്നു പ​​റ​​യു​​ന്ന മ​​മ​​ത​​യു​​ടെ ശ​​ബ്ദ​​രേ​​ഖ പു​​റ​​ത്തു​​വ​​ന്നി​​തി​​നു പി​​ന്നാ​​ലെ​​യാ​​യി​​രു​​ന്നു ഫോ​​ൺ ചോ​​ർ​​ത്തു​​ന്ന​​തു ക്രൈം​​ബ്രാ​​ഞ്ച് അ​​ന്വേ​​ഷി​​ക്കു​​മെ​​ന്നു മ​​മ​​ത പ്ര​​ഖ്യാ​​പി​​ച്ച​​ത്.


മൂ​​ന്നാം​​വ​​ട്ട​​വും ബം​​ഗാ​​ളി​​ൽ സ​​ർ​​ക്കാ​​ർ രൂ​​പീ​​ക​​രി​​ക്കു​​മെ​​ന്നും ഗ​​ൽ​​സി​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു റാ​​ലി​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്തു മ​​മ​​ത പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.