ഇരട്ട വ്യതിയാനം വന്ന വൈറസിനും കോവാക്സിൻ ഫലപ്രദമെന്ന് പഠനം
ഇരട്ട വ്യതിയാനം വന്ന വൈറസിനും കോവാക്സിൻ ഫലപ്രദമെന്ന് പഠനം
Thursday, April 22, 2021 12:15 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ര​ട്ട വ്യ​തി​യാ​നം സം​ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ് ഉ​ൾ​പ്പെ​ടെ എ​ല്ലാ വ​ക​ഭേ​ദ​ത്തി​ൽ​പ്പെ​ട്ട​വ​യ്ക്കും ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ​വാ​ക്സി​ൻ ഫ​ല​പ്ര​ദ​മെ​ന്ന് പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി ഇ​ന്ത്യ​ൻ കൗ​ണ്‍സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എം​ആ​ർ). ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സു​ക​ളെ നി​ർ​വീ​ര്യ​മാ​ക്കാ​ൻ കോ​വാ​ക്സി​നു ക​ഴി​യും. ബ്രി​ട്ട​ണ്‍, സൗ​ത്ത് ആ​ഫ്രി​ക്ക​ൻ വ​ക​ഭേ​ദ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ കോ​വാ​ക്സി​ൻ ഫ​ലം ക​ണ്ടെ​ത്തി​യ​താ​യും ഐ​സി​എം​ആ​ർ വി​ശ​ദ​മാ​ക്കി.

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ പ​തി​നാ​ലാ​യി​ര​ത്തി​ല​ധി​കം പേ​രു​ടെ സാം​പി​ളു​ക​ൾ ജ​നി​ത​ക മാ​റ്റ​ത്തി​നു വി​ധേ​യ​മാ​യ​താ​ണോ എ​ന്നു പ​രി​ശോ​ധി​ച്ചി​രു​ന്നു. ഇ​തി​ൽ 1189 പേ​ർ​ക്കാ​ണ് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ച​താ​യി ഇ​ന്ത്യ​ൻ ജീ​നോ​മി​ക് ക​ണ്‍സോ​ർ​ഷ്യം ക​ണ്ടെ​ത്തി​യ​ത്. യു​കെ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വൈ​റ​സ് വ​ക​ഭേ​ദ​ങ്ങ​ൾ​ക്കു പു​റ​മേ ഇ​ര​ട്ട​മാ​റ്റം വ​ന്ന വ​ക​ഭേ​ദ​ത്തി​ന്‍റെ സാ​ന്നി​ധ്യ​വും ഇ​ന്ത്യ​യി​ൽ പ​ല​യി​ട​ത്തും ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​ക​ഭേ​ദം വ​ന്ന വൈ​റ​സു​ക​ളിന്മേൽ ഐ​സി​എം​ആ​ർ പ​ഠ​നം ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.