ഭ​ർ​ത്താ​വി​നു പി​ന്നാ​ലെ ഭാ​ര്യ​യും കോവിഡ് ബാധിച്ചു മ​രി​ച്ചു
ഭ​ർ​ത്താ​വി​നു പി​ന്നാ​ലെ ഭാ​ര്യ​യും കോവിഡ് ബാധിച്ചു മ​രി​ച്ചു
Thursday, April 22, 2021 12:55 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ഭ​ർ​ത്താ​വി​നു പി​ന്നാ​ലെ ഭാ​ര്യ​യും മ​രി​ച്ചു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മ​രി​ച്ച കൊ​ല്ലം വ​ർ​ക്ക​ല അ​യി​രൂ​ർ ഹ​രി​ത​പു​രം ഡെ​യ്സി കോ​ട്ടേ​ജി​ൽ രാ​ജു ഗ്രേ​ഷ്യ​സി​ന്‍റെ ഭാ​ര്യ ലി​സി രാ​ജു (58) ആ​ണ് ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ൽ മ​രി​ച്ച​ത്. മ​യൂ​ർ വി​ഹാ​ർ ഒ​ന്നി​ലെ ആ​ർ​എ​സ്എ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി ഹൈ​സ്കൂ​ളി​ലെ ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ലി​സി രാ​ജു.


കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ചി​ല്ല ഗാ​വി​ലെ 31ഡി. ​ഡി.​ഡി.​എ ഫ്ലാ​റ്റി​ലാ​യി​രു​ന്നു താ​മ​സം. മ​ക​ൻ കെ​ന്നി ഗ്രേ​ഷ്യ​സ് (ജ​യ്ഹി​ന്ദ് ക്യാ​മ​റ​മാ​ൻ) കോ​വി​ഡ് ബാ​ധി​ച്ച് ശാ​ന്തി മു​കു​ന്ദ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കെ​ന്നി​യു​ടെ ഭാ​ര്യ അ​നു ഇ​തേ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.