യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ചു മരിച്ചു
യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ചു മരിച്ചു
Friday, April 23, 2021 12:23 AM IST
ന്യൂ​ഡ​ൽ​ഹി: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ മ​ക​ൻ ആ​ഷി​ഷ് യെ​ച്ചൂ​രി (34) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഗു​രു​ഗ്രാം മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​ദ്യം ഡ​ൽ​ഹി ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ആ​ശി​ഷി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് മേ​ദാ​ന്ത​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മ​ര​ണം.

പ്ര​മു​ഖ വാ​ർ​ത്താ പോ​ർ​ട്ട​ലാ​യ ന്യൂ​സ് ലോ​ണ്‍ട്രി​യി​ൽ സീ​നി​യ​ർ കോ​പ്പി എ​ഡി​റ്റ​റാ​യി​രു​ന്നു ആ​ശി​ഷ്. ടൈം​സ് ഓ​ഫ് ഇ​ന്ത്യ, ന്യൂ​സ് 18, ഏ​ഷ്യാ​വി​ൽ ഇം​ഗ്ലീ​ഷ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. സ്വാ​തി​യാ​ണ് ഭാ​ര്യ. അ​മ്മ ഇ​ന്ദ്രാ​ണി മ​ജൂം​ദാ​ർ, സ​ഹോ​ദ​രി അ​ഖി​ല.


കോ​വി​ഡ് ബാ​ധി​ച്ച് മ​ക​ൻ മ​രി​ച്ച വി​വ​രം സീ​താ​റാം യെ​ച്ചൂ​രി ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. മൂ​ത്ത മ​ക​ൻ ആ​ശി​ഷ് യെ​ച്ചൂ​രി കോ​വി​ഡ് ബാ​ധി​ച്ച് ഇ​ന്ന് പു​ല​ർ​ച്ചെ വി​ട​പ​റ​ഞ്ഞ വി​വ​രം അ​തി​യാ​യ ദുഃ​ഖ​ത്തോ​ടെ അ​റി​യി​ക്കു​ക​യാ​ണ്. ആ​ശി​ഷി​നെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ത​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​യു​ന്നു​വെ​ന്നും സീ​താ​റാം യെ​ച്ചൂ​രി കു​റി​ച്ചു.

മ​ക​നു കോ​വി​ഡ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സീ​താ​റാം യെ​ച്ചൂ​രി സ്വ​യം ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ യെ​ച്ചൂ​രി പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.