ലോകത്തിലെ ആദ്യ ഡിഎൻഎ വാക്സിൻ റെഡി
ലോകത്തിലെ ആദ്യ ഡിഎൻഎ വാക്സിൻ റെഡി
Sunday, June 20, 2021 1:02 AM IST
ന്യൂ​ഡ​ൽ​ഹി: പ​ന്ത്ര​ണ്ടു വ​യ​സു മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന പു​തി​യ കോ​വി​ഡ് വാ​ക്സി​ന് ഇ​ന്ത്യ​യി​ലെ സൈ​ഡ​സ് കാ​ഡി​ല ക​ന്പ​നി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​രാ​നു​മ​തി തേ​ടും. അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ ലോ​ക​ത്തി​ലെ ആ​ദ്യ ഡി​എ​ൻ​എ വാ​ക്സി​ൻ ആ​കും സൈ​കോ​വ്-​ഡി (ZyCoV-D) എ​ന്ന പേ​രി​ലു​ള്ള ഈ ​വാ​ക്സി​ൻ. ഡി​എ​ൻ​എ- പ്ലാ​സ്മി​ഡ് സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത വാ​ക്സി​ന്‍റെ മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​ണെ​ന്ന് അ​ഹ​മ്മ​ദാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള ഫാ​ർ​മ​സി​സ്യൂ​ട്ടി​ക്ക​ൽ ക​ന്പ​നി​യാ​യ സൈ​ഡ​സ് കാ​ഡി​ല അ​റി​യി​ച്ചു. അ​നു​മ​തി കി​ട്ടി​യാ​ൽ അ​ടു​ത്ത​യാ​ഴ്ച വാ​ക്സി​ൻ വി​പ​ണി​യി​ലെ​ത്തി​ക്കാ​നാ​കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ​താ​യി പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. ര​ണ്ടു മു​ത​ൽ നാ​ലു വ​രെ ഡി​ഗ്രി സെ​ൽ​ഷ​സ് താ​പ​നി​ല​യി​ൽ പു​തി​യ വാ​ക്സി​ൻ സൂ​ക്ഷി​ക്കാ​നാ​കും.


കോ​വി​ഡ് വാ​ക്സി​ന് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യു​ള്ള ലൈ​സ​ൻ​സി​ന് അ​ടു​ത്ത​യാ​ഴ്ച ത​ന്നെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ ക​ന്പ​നി അ​പേ​ക്ഷ ന​ൽ​കും. 12 മു​ത​ൽ 18 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ അ​ട​ക്കം മൂ​ന്നാം ഘ​ട്ടം പ​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​യി.

ഇ​തി​നി​ടെ, ഇ​ന്ത്യ​യി​ലെ ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കൊ​വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നാ​യു​ള്ള ക​ന്പ​നി​യു​ടെ താ​ത്പ​ര്യ പ​ത്രം (എ​ക്സ്പ്ര​ഷ​ൻ ഓ​ഫ് ഇ​ന്‍റ​റ​സ്റ്റ്- ഇ​ഒ​ഐ) ലോ​കാ​ര്യോ​ഗ്യ സം​ഘ​ട​ന അം​ഗീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.