ഗോ​മാ​താ​വി​ന്‍റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് കർണാടക മന്ത്രി
ഗോ​മാ​താ​വി​ന്‍റെ നാമത്തിൽ  സത്യപ്രതിജ്ഞ ചെയ്ത് കർണാടക മന്ത്രി
Friday, August 6, 2021 12:19 AM IST
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​യി​​ൽ ബു​​ധ​​നാ​​ഴ്ച അ​​ധി​​കാ​​ര​​മേ​​റ്റ മ​​ന്ത്രി​​മാ​​രി​​ൽ ചി​​ല​​ർ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത​​ത് ഗോ​​മാ​​താ​​വി​​ന്‍റെ​യും ക​​ർ​​ഷ​​ക​​രു​​ടെ​​യും പേ​​രി​​ൽ. പ്ര​​ഭു ചൗ​​ഹാ​​ൻ ഗോ​​മാ​​താ​​വി​ന്‍റെ​​യും ബ​​ൻ​​ജാ​​ര സ​​മു​​ദാ​​യ ആ​​ചാ​​ര്യ​​നാ​​യ സേ​​വാ​​ലാ​​ലി​​ന്‍റെ​​യും നാ​​മ​​ത്തി​​ൽ ആ​​ണു സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത​​ത്. മു​​രു​​ഗേ​​ഷ് നി​​രാ​നി ദൈ​​വ​​ത്തി​​ന്‍റെ​​യും ക​​ർ​​ഷ​​ക​​രു​​ടെ​​യും നാ​മ​ത്തി​​ൽ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്തു.


ആ​​ന​​ന്ദ് സിം​​ഗ് സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത​​ത് വി​​ജ​​യ​​ന​​ഗ​​ര വി​​രു​​പാ​​ക്ഷ​​യു​​ടെ​​ പേ​​രി​​ലാ​​ണ്. ബ​​സ​​വേ​​ശ്വ​​ര​​ന്‍റെ നാ​​മ​​ത്തി​​ലാ​​യി​​രു​​ന്നു ബി.​​സി. പാ​​ട്ടീ​​ലി​​ന്‍റെ സ​​ത്യ​​പ്ര​​തി​​ജ്ഞ. ശ​​ശി​​ക​​ല ജോ​​ൾ, ശി​​വ​​റാം ഹെ​​ബ്ബ​​ർ എ​​ന്നി​​വ​​ർ ദൈ​​വ​​നാ​​മ​​ത്തി​​ലും മ​​ണ്ഡ​​ല​​ത്തി​​ലെ വോ​​ട്ട​​ർ​​മാ​​രു​​ടെ പേ​​രി​​ലു​​മാ​​യി​​രു​​ന്നു സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.