നീറ്റ് സൂപ്പർ സ്പെഷാലിറ്റി പരീക്ഷ: കേന്ദ്രത്തിന് നോട്ടീസ്
നീറ്റ് സൂപ്പർ സ്പെഷാലിറ്റി പരീക്ഷ:  കേന്ദ്രത്തിന് നോട്ടീസ്
Tuesday, September 21, 2021 12:46 AM IST
ന്യൂ​ഡ​ൽ​ഹി: നീ​റ്റ് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി പ​രീ​ക്ഷാ ഘ​ട​ന​യി​ൽ അ​വ​സാ​ന നി​മി​ഷം മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്.

നാ​ഷ​ണ​ൽ ബോ​ർ​ഡ് ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ ഇ​ൻ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ന​ട​ത്തു​ന്ന പ​രീ​ക്ഷ​യി​ലെ മാ​റ്റ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് രാ​ജ്യ​ത്തെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 41 പി​ജി ഡോ​ക്ട​ർ​മാ​ർ ഹ​ർ​ജി ന​ൽ​കി​യ​ത്.

മാ​റ്റം വ​രു​ത്തി​യ പ​രീ​ക്ഷാ​ഘ​ട​ന അ​നു​സ​രി​ച്ചു സു​പ്പ​ർ സ്പെ​ഷാ​ലി​റ്റി പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ മു​ഴു​വ​ൻ ചോ​ദ്യ​ങ്ങ​ളും ജ​ന​റ​ൽ മെ​ഡി​സി​നി​ൽ നി​ന്നാ​ണെ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ശ്യാം ​ധി​വാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. മു​ൻ​വ​ർ​ഷം വ​രെ ഇ​തു 40 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു. അ​തി​നാ​ൽ ജ​ന​റ​ൽ മെ​ഡി​സി​നി​ൽ പി​ജി ചെ​യ്യാ​ത്ത​വ​ർ​ക്കും പ​രീ​ക്ഷ​യി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പു​തി​യ ഘ​ട​ന അ​നു​സ​രി​ച്ച് പ​രീ​ക്ഷ ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി മാ​റു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്നും ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.


ന​വം​ബ​ർ 13,14 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം ജൂ​ലൈ 23നാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ഓ​ഗ​സ്റ്റ് 31നാ​ണു പ​രീ​ക്ഷ​യി​ലെ മാ​റ്റ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി പു​തി​യ അ​റി​യി​പ്പു വ​ന്ന​തെ​ന്നും ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. കേ​സ് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.