ഷാരൂഖ് ഖാൻ ജയിലിലെത്തി മകൻ ആര്യനെ കണ്ടു
ഷാരൂഖ് ഖാൻ ജയിലിലെത്തി മകൻ ആര്യനെ കണ്ടു
Friday, October 22, 2021 1:20 AM IST
മും​​​​ബൈ: ബോ​​​​ളി​​​​വു​​​​ഡ് സൂ​​​​പ്പ​​​​ർ​​​​സ്റ്റാ​​​​ർ ഷാ​​​​രൂ​​​​ഖ് ഖാ​​​​ൻ മും​​​​ബൈ ആ​​​​ർ​​​​ത​​​​ർ റോ​​​​ഡ് ജ​​​​യി​​​​ലി​​​​ലെ​​​​ത്തി മ​​​​ക​​​​ൻ ആ​​​​ര്യ​​​​ൻ ഖാ​​​​നെ ക​​​​ണ്ടു. മും​​​​ബൈ തീ​​​​ര​​​​ത്ത് ന​​​​ങ്കൂ​​​​ര​​​​മി​​​​ട്ടി​​​​രു​​​​ന്ന ആ​​​​ഡം​​​​ബ​​​​ര​​​​ക്ക​​​​പ്പ​​​​ലി​​​​ലെ ല​​​​ഹ​​​​രി​​​​പ്പാ​​​​ർ​​​​ട്ടി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ആ​​​​ര്യ​​​​ൻ ജാ​​​​മ്യം ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ വി​​​​ചാ​​​​ര​​​​ണ​​​​ത്ത​​​​ട​​​​വു​​​​കാ​​​​ര​​​​നാ​​​​യി തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തു​​​​മ​​​​ണി​​​​യോ​​​​ടെ ജ​​​​യി​​​​ലി​​​​ലെ​​​​ത്തി​​​​യ ഷാ​​​​രൂ​​​​ഖ് 35 മി​​​​നി​​​​റ്റി​​​​നു​​​​ശേ​​​​ഷം മ​​​​ട​​​​ങ്ങി​​​​യെ​​​ന്നു ജ​​​​യി​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

ജ​​​​യി​​​​ൽ​​​​വ​​​​ള​​​​പ്പി​​​​ലേ​​​​ക്കു ക​​​​ട​​​​ത്തും​​​​മു​​​​ന്പ് ന​​​​ട​​​​ന്‍റെ ആ​​​​ധാ​​​​ർ​​​​ കാ​​​​ർ​​​​ഡും മ​​​​റ്റു രേ​​​​ഖ​​​​ക​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് ടോ​​​​ക്ക​​​​ൺ ന​​​​ൽ​​​​കി വി​​​​ചാ​​​​ര​​​​ണ​​​​ത്ത​​​​ട​​​​വു​​​​കാ​​​​രെ പാ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന ജ​​​​ന​​​​റ​​​​ൽ​​​​ സെ​​​​ല്ലി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യി. ഇ​​​​രു​​​​പ​​​​തു​​​​ മി​​​​നി​​​​റ്റോ​​​​ളം ആ​​​​ര്യ​​​​ൻ ഖാ​​​​നു​​​​മാ​​​​യി ഷാ​​​​രൂ​​​​ഖ് സം​​​​സാ​​​​രി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണ് ജ​​​​യി​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്. ഗ്ലാ​​​​സ് ഭി​​​​ത്തി​​​​കൊ​​​​ണ്ടു വേ​​​​ർ​​​​തി​​​​രി​​​​ച്ച ഭാ​​​​ഗ​​​​ത്താ​​​​ണ് ഇ​​​​രു​​​​വ​​​​രും മു​​​​ഖാ​​​​മു​​​​ഖം ക​​​​ണ്ട​​​​ത്. സം​​​​സാ​​​​രി​​​​ക്കാ​​​​ൻ ഇ​​​​ന്‍റ​​​​ർ​​​​കോം സൗ​​​​ക​​​​ര്യ​​​​വും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. നാ​​​​ല് സു​​​​ര​​​​ക്ഷാ ​​​​ഭ​​​​ട​​​​ന്മാ​​​​രെ ഇ​​​​രു​​​​വ​​​​ർ​​​​ക്കു​​​​മൊ​​​​പ്പം നി​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്നു.

ഷാ​​​​രൂ​​​​ഖ് ഖാ​​​​ൻ എ​​​​ത്തു​​​​മെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ഒ​​​​ട്ടേ​​​​റെ ആ​​​​രാ​​​​ധ​​​​ക​​​​രും ജ​​​​യി​​​​ൽ​​​​ പ​​​​രി​​​​സ​​​​ര​​​​ത്ത് എ​​​​ത്തി​​​​യി​​​​രു​​​​ന്നു. കോ​​​​വി​​​​ഡി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വ്യാ​​​​ഴാ​​​​ഴ്ച മു​​​​ത​​​​ലാ​​​​ണ് ജ​​​​യി​​​ൽ പ്പു​​​​ള്ളി​​​​ക​​​​ളെ കാ​​​​ണാ​​​​ൻ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് വീ​​​​ണ്ടും അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​ത്തു​​​​ട​​​​ങ്ങി​​​​യ​​​​ത്.


ആ​ര്യ​ൻ ഖാ​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഒ​ക്ടോ​ബ​ർ 30 വ​രെ മും​ബൈ​യി​ലെ പ്ര​ത്യേ​ക കോ​ട​തി നീ​ട്ടി. അ​റ​സ്റ്റി​ലാ​യ അ​ർ​ബാ​സ് മ​ർ​ച്ച​ന്‍റ്, മൂ​ൺ​മൂ​ൺ ധ​മേ​ച്ച എ​ന്നി​വ​രു​ൾ​പ്പെ​ടെ ഏ​ഴു പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി​യും ഒ​ക്ടോ​ബ​ർ 30 വ​രെ നീ​ട്ടി.

ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടാം​​​​ തീ​​​​യ​​​​തി​​​​യാ​​​​ണ് 23കാ​​​​ര​​​​നാ​​​​യ ആ​​​​ര്യ​​​​ൻ ഖാ​​​​നും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളും ന​​​​ർ​​​​ക്കോ​​​​ട്ടി​​​​ക് ക​​​​ണ്‌​​​​ട്രോ​​​​ൾ ബ്യൂ​​​​റോ​​​​യു​​​​ടെ പി​​​​ടി​​​​യി​​​​ലാ​​​​യത്. ആ​​​​ര്യ​​​​ന്‍റെ ജാ​​​​മ്യാ​​​​പേ​​​​ക്ഷ വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി​​​​യ​​​​തോ​​​​ടെ ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ അ​​​​പ്പീ​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​ത് 26 ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ച്ചേ​​​​ക്കും. അ​​​​തി​​​​നി​​​​ടെ, ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യോ​​​​ടെ ന​​​​ർ​​​​ക്കോ​​​​ട്ടി​​​​ക് ക​​​​ൺ​​​​ട്രോ​​​​ൾ ബ്യൂ​​​​റോ​​​​യു​​​​ടെ ഉ​​​​യ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ സ​​​​ബ​​​​ർ​​​​ബ​​​​ൻ ബാ​​​​ന്ദ്ര​​​​യി​​​​ലു​​​​ള്ള ഷാ​​​​രൂ​​​​ഖി​​​​ന്‍റെ വ​​​​സ​​​​തി​​​​യാ​​​​യ ‘മ​​​​ന്ന​​​​’ത്തി​​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​​ട​​​​ത്തി.

ന​ടി അ​ന​ന്യ പാ​ണ്ഡെ​യെ​എ​ൻ​സി​ബി ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന​ലെ ര​ണ്ടു മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തു. ഇ​ന്നും അ​ന​ന്യ​യെ ചോ​ദ്യം ചെ​യ്യു​മെ​ന്ന് എ​ൻ​സി​ബി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.