സ്വകാര്യതയിലേക്ക് പെഗാസസ് നുഴഞ്ഞു കയറിയെന്നു സുപ്രീംകോടതി
സ്വകാര്യതയിലേക്ക് പെഗാസസ് നുഴഞ്ഞു  കയറിയെന്നു സുപ്രീംകോടതി
Thursday, October 28, 2021 12:59 AM IST
ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യ​ത​യെ​യും അ​ഭി​പ്രാ​യസ്വാ​ത​ന്ത്ര്യ​ത്തെ​യും ബാ​ധി​ച്ചു എ​ന്നു വ്യ​ക്ത​മാ​യ​തി​നാ​ലാ​ണ് പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ർ​ത്ത​ൽ സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​തെ​ന്ന് വി​ധി പ്ര​സ്താ​വി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ വി​ശ​ദീ​ക​രി​ച്ചു.

വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ഈ ​യു​ഗ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. രാ​ജ്യ​സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി മാ​ത്ര​മേ സ്വ​കാ​ര്യ​ത​യി​ൽ വി​ട്ടു​വീ​ഴ്ച അ​നു​വ​ദി​ക്കൂ.

സ​ർ​ക്കാ​രോ ബാ​ഹ്യ ഏ​ജ​ൻ​സി​ക​ളോ നി​രീ​ക്ഷി​ക്കു​ക​യോ ചാ​ര​ക്ക​ണ്ണ് പ​തി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്പോ​ൾ പൗ​ര​ന്‍റെ സ്വ​കാ​ര്യ​ത​യ്ക്കു​ള്ള അ​വ​കാ​ശം സ്വാ​ഭാ​വി​ക​മാ​യി ഹ​നി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഇ​തു സം​ബ​ന്ധി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​രെ​യും ബാ​ധി​ച്ചു. ആ​രോ​പ​ണ​ങ്ങ​ളി​ൽ കേ​ന്ദ്രസ​ർ​ക്കാ​ർ കൃ​ത്യ​മാ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ല്ല. വി​ദേ​ശരാ​ജ്യ​ങ്ങ​ളും സ​മാ​ന ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും വി​ദേ​ശ ക​ക്ഷി​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.


രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​ൽ വി​ദേ​ശ ഭ​ര​ണ​കൂ​ട​മോ ഏ​ജ​ൻ​സി​യോ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളോ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ട് എ​ന്ന സാ​ധ്യ​ത​യും മു​ൻ​നി​ർ​ത്തി​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​തെ​ന്നും വി​ധി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സ​ർ​ക്കാ​രി​നെ​തി​രേ പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ച്ചു എ​ന്ന ആ​രോ​പ​ണ​മാ​ണു​ള്ള​ത്. വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ സോ​ഫ്റ്റ്‌വേ​യ​ർ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്ന​ത് പ​രി​ശോ​ധി​ക്ക​പ്പെ​ടേ​ണ്ട​തു ത​ന്നെ​യാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.