കൈക്കൂലി ആരോപണം: സ​​​മീ​​​ർ വാ​​​ങ്കഡെ​​​യു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി
കൈക്കൂലി ആരോപണം: സ​​​മീ​​​ർ വാ​​​ങ്കഡെ​​​യു​​​ടെ  മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി
Thursday, October 28, 2021 12:59 AM IST
മും​​​ബൈ: ആ​​​ര്യ​​​ൻ ഖാ​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി കൈ​​​ക്കൂ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​വെ​​​ന്ന കേ​​​സി​​​ൽ ന​​​ർ​​​ക്കോ​​​ട്ടി​​​ക് ക​​​ൺ​​​ട്രോ​​​ൾ ബ്യൂ​​​റോ (​​​എ​​​ൻ​​​സി​​​ബി) മും​​​ബൈ സോ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ സ​​​മീ​​​ർ വാ​​​ങ്കഡെ​​​യു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി എ​​​ൻ​​​സി​​​ബി വ​​​ട​​​ക്ക​​​ൻ മേ​​​ഖ​​​ല ഡെ​​​പ്യൂ​​​ട്ടി ഡ‍യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഗ്യാ​​​ന്വേ​​​ശ്വ​​​ർ സിം​​​ഗ്.

ആ​​​ഡം​​​ബ​​​ര ക​​​പ്പ​​​ലി​​​ലെ ല​​​ഹ​​​രി​​​പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​റ​​​സ്റ്റി​​​ലാ​​​യ ആ​​​ര്യ​​​ൻ ഖാ​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​ന് വാ​​​ങ്കഡെ​​​യും സം​​​ഘ​​​വും കൈ​​​ക്കൂ​​​ലി ചോ​​​ദി​​​ച്ചു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ലാ​​​ണ് വ​​​കു​​​പ്പു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണം. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മും​​​ബൈ​​​യി​​​ലെ​​​ത്തി​​​യ അ​​​ഞ്ചം​​​ഗ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം സൗ​​​ത്ത് മും​​​ബൈ​​​യി​​​ലെ എ​​​ൻ​​​സി​​​ബി ഓ​​​ഫീ​​​സി​​​ൽ​​​നി​​​ന്നു ചി​​​ല രേ​​​ഖ​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചു.


ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​ഴു​​​വ​​​ൻ സാ​​​ക്ഷി​​​ക​​​ളു​​​ടെ​​​യും മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. വ​​​ള​​​രെ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണെ​​​ന്നും അ​​​തി​​​നാ​​​ൽ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​യ്ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും ഗ്യാ​​​നേ​​​ശ്വ​​ർ സിം​​​ഗ് പ​​​റ​​​ഞ്ഞു. ‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.