ഒരു റാങ്ക് ഒരു പെൻഷൻ കുടിശിക തീർക്കാൻ കേന്ദ്രം
ഒരു റാങ്ക് ഒരു പെൻഷൻ കുടിശിക തീർക്കാൻ കേന്ദ്രം
Thursday, June 23, 2022 1:14 AM IST
ന്യൂ​ഡ​ൽ​ഹി: അ​ഗ്നി​പ​ഥ് പ്ര​തി​ഷേ​ധ​ത്തി​നു പി​ന്നാ​ലെ ‘ഒ​രു റാ​ങ്ക് ഒ​രു പെ​ൻ​ഷ​ൻ’ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള പെ​ൻ​ഷ​ൻ തു​ക കു​ടി​ശി​ക ഉ​ൾ​പ്പെ​ടെ കൊ​ടു​ത്തു​തീ​ർ​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്ര​സ​ർ​ക്കാ​ർ.

ഒ​രു റാ​ങ്ക് ഒ​രു പെ​ൻ​ഷ​ൻ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ വി​മു​ക്ത ഭ​ട​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​ക്സ് സ​ർ​വീ​സ്മെ​ൻ ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​യ സു​പ്രീം​കോ​ട​തി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി പൂ​ർ​ണ​മാ​യും ശ​രി​വ​ച്ചി​രു​ന്നു. സു​പ്രീം​കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് 2019 ജൂ​ലൈ മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​കും പെ​ൻ​ഷ​ൻ ന​ൽ​കു​ക.


ഒ​രേ കാ​ല​യ​ള​വി​ൽ ഒ​രേ ത​സ്തി​ക​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചു വി​ര​മി​ച്ച​വ​ർ​ക്ക് ഒ​രേ പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നു​ള്ള വ​ണ്‍ റാ​ങ്ക് വ​ണ്‍ പെ​ൻ​ഷ​ൻ പ​ദ്ധ​തി 2015 ന​വം​ബ​റി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്. അ​ഗ്നി​പ​ഥ് പ​ദ്ധ​തി​ക്കെ​തി​രേ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി​യെ​ന്നും വി​മ​ർ​ശ​ന​ങ്ങ​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.