ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഫരീദാബാദിലെ അമൃത ആശുപത്രി  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Saturday, August 6, 2022 2:32 AM IST
ന്യൂ​ഡ​ൽ​ഹി:​ഫ​രീ​ദാ​ബാ​ദി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം 24 ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നി​ർ​വ​ഹി​ക്കും. രാ​വി​ലെ 10.40 ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മാ​താ അ​മൃ​താ​ന​ന്ദ​മ​യി പ​ങ്കെ​ടു​ക്കും. ഹ​രി​യാ​ന ഗ​വ​ർ​ണ​ർ ബ​ന്ദാ​രു ദ​ത്താ​ത്രേ​യ, മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 2,400 കി​ട​ക്ക​ക​ളു​ള്ള​താ​ണ് ഈ ​ഹെ​ൽ​ത്ത് കെ​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്. ആ​ശു​പ​ത്രി പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​ന്ന​തോ​ടെ 800 ൽ ​അ​ധി​കം ഡോ​ക്ട​ർ​മാ​രും പ​തി​നാ​യി​ര​ത്തി​ലേ​റെ ജീ​വ​ന​ക്കാ​രും ഇ​വി​ടെ​യു​ണ്ടാ​കും.

ഫ​രീ​ദാ​ബാ​ദി​ലെ പു​തി​യ ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ധു​നി​ക മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ​ത്തി​ന് ഏ​റെ പ്ര​ധാ​ന്യം ന​ൽ​കു​ന്നു​ണ്ട്. മൂ​ന്ന് ല​ക്ഷം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ഏ​ഴ് നി​ല​ക​ളു​ള്ള ഒ​രു ഗ​വേ​ഷ​ണ ബ്ലോ​ക്കാ​ണ് ഇ​തി​നാ​യി ഒ​രു​ക്കു​ന്ന​ത്.


ഗ്രേ​ഡ് എ-​ഡി ജി​എം​പി ലാ​ബു​ക​ൾ​ക്കൊ​പ്പം അ​ത്യാ​ധു​നി​ക ഡ​യ​ഗ്നോ​സ്റ്റി​ക് മാ​ർ​ക്ക​റു​ക​ൾ, അ​ക, ബ​യോ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് മു​ത​ലാ​യ​വ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും ഉ​ദ്ദേ​ശി​ക്കു​ന്നു. വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്ത് ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ പ​ല​രു​മാ​യും ഗ​വേ​ഷ​ണ സ​ഹ​ക​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ടാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

ഓ​ങ്കോ​ള​ജി, കാ​ർ​ഡി​യാ​ക് സ​യ​ൻ​സ​സ്, ന്യൂ​റോ​സ​യ​ൻ​സ​സ്, ഗ്യാ​സ്ട്രോ-​സ​യ​ൻ​സ​സ്, റീ​ന​ൽ സ​യ​ൻ​സ​സ്, അ​സ്ഥി​രോ​ഗ വി​ഭാ​ഗം, ട്രാ​ൻ​സ്പ്ലാ​ന്‍റ്സ്, അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും വി​ഭാ​ഗം എ​ന്നി​വ​യു​ൾ​പ്പെ​ടെ 81 സ്പെ​ഷ്യാ​ലി​റ്റി​ക​ളും എ​ട്ട് സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സും ഇ​വി​ടെ​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.