വിമാനങ്ങളിൽ ഇനിമുതൽ മാസ്കും സാനിറ്റൈസറും നിർബന്ധം
വിമാനങ്ങളിൽ ഇനിമുതൽ മാസ്കും സാനിറ്റൈസറും നിർബന്ധം
Friday, August 19, 2022 1:56 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന​ങ്ങ​ളി​ൽ മാ​സ്കും സാ​നി​റ്റൈ​സ​റും നി​ർ​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത യാ​ത്ര​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പു ന​ൽ​കി.

സ്വാ​ത​ന്ത്ര്യദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കു തൊ​ട്ടു​പി​ന്നാ​ലെ സം​സ്ഥാ​ന​ങ്ങ​ൾ ബൂ​സ്റ്റ​ർ ഡോ​സ് വി​ത​ര​ണ​ത്തി​ന്‍റെ നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി​മാ​രു​മാ​യു​ള്ള അ​വ​ലോ​ക​നയോ​ഗ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യമ​ന്ത്രി മ​ൻ​സു​ഖ് സിം​ഗ് മാ​ണ്ഡ​വ്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ആ​രാ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച് ബൂ​സ്റ്റ​ർ ഡോ​സു​ക​ൾ എ​ത്തി​ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ദേ​ശം.


കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച പൊ​തു​വി​ട​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കു​ന്ന​ത് ഡ​ൽ​ഹി സ​ർ​ക്കാ​ർ ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു. ഡ​ൽ​ഹി​യി​ലെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യ എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന രോ​ഗി​ക​ളു​ടെ സാം​പി​ളു​ക​ളി​ൽ തീ​വ്ര രോ​ഗവ്യാ​പ​ന ശേ​ഷി​യു​ള്ള ഒ​മി​ക്രോ​ണ്‍ വൈ​റ​സി​ന്‍റെ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ തു​ട​ർ​ച്ച​യാ​യ 12-ാം ദി​വ​സ​വും 2,000ത്തില​ധി​കം കോ​വി​ഡ് കേ​സു​ക​ളും ഉ​യ​ർ​ന്ന ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.